പിണറായി അധോലോക ​ഗുണ്ടകളുടെ ക്യാപ്റ്റൻ: മുല്ലപ്പള്ളി

Web Desk   | Asianet News
Published : Apr 01, 2021, 06:04 PM IST
പിണറായി അധോലോക ​ഗുണ്ടകളുടെ ക്യാപ്റ്റൻ: മുല്ലപ്പള്ളി

Synopsis

ആരും ചോദിക്കാതെ തന്നെയാണ് മുഖ്യമന്ത്രിയുടെ ബോംബ് പരാമർശം. ഇതുപോലെ ഭീരുവായ സിപിഎം നേതാവിനെ കണ്ടിട്ടില്ലെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.  

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ഭയപ്പെട്ടിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ആരും ചോദിക്കാതെ തന്നെയാണ് മുഖ്യമന്ത്രിയുടെ ബോംബ് പരാമർശം. ഇതുപോലെ ഭീരുവായ സിപിഎം നേതാവിനെ കണ്ടിട്ടില്ലെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

പറയേണ്ടത് മുഖത്ത് നോക്ക് പറയുന്ന രീതിയാണ് തനിക്കുള്ളത്. യുഡിഎഫിന് ഒരു ബോംബും പൊട്ടിക്കാനില്ല. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ നനഞ്ഞ പടക്കമാണ്. അധോലോക ഗുണ്ടകളുടെ ക്യാപ്റ്റനാണ് പിണറായി വിജയനെന്നും മുല്ലപ്പള്ളി ആരോപിച്ചു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021