'മുഖ്യമന്ത്രിക്ക് ഇന്ന് കൃത്രിമ വിനയം'; യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് മുല്ലപ്പള്ളി

Published : Apr 06, 2021, 09:04 AM ISTUpdated : Apr 06, 2021, 09:08 AM IST
'മുഖ്യമന്ത്രിക്ക് ഇന്ന് കൃത്രിമ വിനയം'; യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് മുല്ലപ്പള്ളി

Synopsis

പിആര്‍ ഏജൻസികൾ പഠിപ്പിച്ച് വിട്ട കൃത്രിമ വിനയം ആണ് മുഖ്യമന്ത്രി പിണറായി വിജയന് പോളിംഗ് ദിനത്തിൽ ഉള്ളതെന്ന് മുല്ലപ്പള്ളി 

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആണ് നിലവിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ടെന്നും വോട്ട് ചെയ്യാനെത്തിയ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. 

ജനങ്ങൾക്ക് ഇടയിൽ മാറ്റം പ്രകടം ആണ്. ഇത് യുഡിഎഫിന് അനുകൂലമായ തരംഗം ഉണ്ടാക്കും. നേമത്ത് അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറയുന്നവര്‍ മഞ്ചേശ്വരത്തെ കുറിച്ച് ഒന്നും പറയുന്നില്ല. മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഒത്തുതീര്‍പ്പിനുള്ള ശ്രമമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുകയും ചെയ്തു മുല്ലപ്പള്ളി. വോട്ടെടുപ്പ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപ്പിക്കുന്നത് കൃത്രിമ വിനയം ആണ്. ഇത് പിആര്‍ ഏജൻസികൾ പഠിപ്പിച്ച് വിട്ടതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. 

 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021