മുസ്ലീം ലീ​ഗ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്; മലപ്പുറത്തെ ലോക്സഭാ സ്ഥാനാര്‍ത്ഥിയേയും ഇന്നറിയാം

By Web TeamFirst Published Mar 12, 2021, 6:57 AM IST
Highlights

നിയമസഭാ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം തന്നെ മലപ്പുറം ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയേയും ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാർത്ഥി ചർച്ച ഇന്നലെ പൂർത്തിയാക്കിയിരുന്നെങ്കിലും അധികമായി കിട്ടുന്ന സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാലാണ് ലീഗിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിയത്.

കോഴിക്കോട്: മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.വൈകിട്ട് നാലിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. നിയമസഭാ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം തന്നെ മലപ്പുറം ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയേയും ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാർത്ഥി ചർച്ച ഇന്നലെ പൂർത്തിയാക്കിയിരുന്നെങ്കിലും അധികമായി കിട്ടുന്ന സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാലാണ് ലീഗിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിയത്.

എം കെ മുനീർ കൊടുവള്ളിയിലേക്ക് മാറിയാൽ കോഴിക്കോട് സൌത്തിൽ നജീബ് കാന്തപുരം മൽസരിക്കും. പികെ ഫിറോസിനെ പെരിന്തൽമണ്ണയിലോ താനൂരിലോ മൽസരിപ്പിക്കും. കെഎം ഷാജിയെ അഴീക്കോടിനൊപ്പം കളമശ്ശേരിയിലേക്കും പരിഗണിക്കുന്നു. കെപിഎ മജീദ് രാജ്യസഭയിലേക്കാണെങ്കിൽ പിവി അബ്ദുൾ വഹാബ് മഞ്ചേരിയിൽ മൽസരിക്കും. മറിച്ചാകാനും സാധ്യതയുണ്ട്. 

കാസർഗോട്ട് എൻഎ നെല്ലിക്കുന്നടക്കം ഒന്നിലേറെ പേർ പരിഗണനയിലുണ്ട്. എൻ ഷംസുദ്ദീൻ തിരൂരിലേക്ക് മാറിയാൽ മണ്ണാർക്കാട്ട്. എം എ സമദിനെ പരിഗണിക്കും. മഞ്ഞളാം കുഴി അലിയെ മങ്കടയിലേക്ക് മാറ്റാനും ആലോചനയുണ്ട്. മഞ്ചേശ്വരത്ത് എകെഎം അഷറഫിനാണ് മുഖ്യ പരിഗണന. മലപ്പുറത്തേക്ക് യുഎ ലത്തീഫിനെ പരിഗണിക്കുന്നു. തിരുവമ്പാടിയിലേക്ക് സികെ കാസിമും സിപി ചെറിയമുഹമ്മദുമാണ് പരിഗണനയിലുള്ളത്. നാല് യൂത്ത് ലീഗ് നേതാക്കൾ പട്ടികയിലുണ്ട്. ഏറനാട് , കൊണ്ടോട്ടി, കോട്ടക്കൽ, വള്ളിക്കുന്ന് കുറ്റ്യാടി എം.എൽ എമാർ തുടരും.

click me!