പേരാമ്പ്ര സീറ്റ് തര്‍ക്കം; ലീഗ് നേതാക്കളെ പാണക്കാടേയ്ക്ക് വിളിപ്പിച്ചു, അനുനയനീക്കത്തിന് ശ്രമം

By Web TeamFirst Published Mar 16, 2021, 11:06 AM IST
Highlights

ഇബ്രാഹിം കുട്ടി ഹാജി ലീഗിന്‍റെ ഒരു പരിപാടികളിലും പങ്കെടുക്കാറില്ലെന്നും സ്ഥാനാർത്ഥിയെ മാറ്റണമെന്നും ആവശ്യപ്പെട്ട് നേരത്തെ പ്രാദേശിക നേതാക്കൾ പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും സമീപിച്ചിരുന്നു.

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിൽ സമവായത്തിലെത്താനാകാതെ തര്‍ക്കം തുടരുന്നതിനിടെ പ്രാദേശിക മുസ്ലീംലീഗ് നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. നേരത്തെ സാധ്യതാ പട്ടികയിലുണ്ടായിരുന്ന ഇബ്രാഹിം കുട്ടി ഹാജിയെ തന്നെ സ്ഥാനാർത്ഥിയാക്കുന്നതിന് മുന്നോടിയായുള്ള അനുനയനീക്കത്തിനാണ് ശ്രമമെന്നാണ് സൂചന. പേരാമ്പ്ര സീറ്റിൽ ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

ഇബ്രാഹിം കുട്ടി ഹാജി ലീഗിന്‍റെ ഒരു പരിപാടികളിലും പങ്കെടുക്കാറില്ലെന്നും സ്ഥാനാർത്ഥിയെ മാറ്റണമെന്നും ആവശ്യപ്പെട്ട് നേരത്തെ പ്രാദേശിക നേതാക്കൾ പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും സമീപിച്ചിരുന്നു. ജോസ് വിഭാഗം മുന്നണി വിട്ടതോടെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ പണം വാങ്ങി സീറ്റ് ലീഗിന് വിറ്റെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. 

click me!