തെരഞ്ഞെടുപ്പ് ഫല വിശകലനം; മുസ്ലീംലീഗ് ഉന്നതാധികാര സമിതി ഇന്ന് പാണക്കാട് ചേരും

By Web TeamFirst Published May 6, 2021, 7:46 AM IST
Highlights

2016 ലെ ഇടത് തരംഗത്തിൽ പോലും 18 സീറ്റുമായി ചെറുത്ത് നിന്ന മുസ്ലിം ലീഗിന് പക്ഷെ ഉത്തവണ പല പ്രധാന സീറ്റുകളും നഷ്ടപ്പെട്ടു. 27 സീറ്റുകളിലാണ് ലീഗ് ഇത്തവണ മൽസരിച്ചത് അതിൽ ജയിച്ചത് 15 സീറ്റിൽ മാത്രം. കഴിഞ്ഞ തവണ ജയിച്ച നാല് സീറ്റുകളിൽ പാർട്ടി ഇത്തവണ തോറ്റു, ഒരു സീറ്റ് പിടിച്ചെടുത്തു.

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ, മുസ്ലീംലീഗ് ഉന്നതാധികാര സമിതി ഇന്ന് പാണക്കാട് ചേരും. രാവിലെ പത്ത് മണിക്ക് ചേരുന്ന യോഗത്തില്‍, പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. അഴീക്കോട് ,കുറ്റ്യാടി, കോഴിക്കോട് സൗത്ത് , കളമശേരി മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കും. പി കെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ് എന്നിവര്‍ക്കുള്‍പ്പെടെ ഭൂരിപക്ഷം കുറഞ്ഞതും ചര്‍ച്ച ചെയ്യും. വിവധ മണ്ഡങ്ങളില്‍ ലീഗിന്‍റെ പരമ്പരാഗത വോട്ടുകള്‍ ചോര്‍ന്നതിന്‍റെ കാരണങ്ങളും യോഗം വിലയിരുത്തും.

2016 ലെ ഇടത് തരംഗത്തിൽ പോലും 18 സീറ്റുമായി ചെറുത്ത് നിന്ന മുസ്ലിം ലീഗിന് പക്ഷെ ഉത്തവണ പല പ്രധാന സീറ്റുകളും നഷ്ടപ്പെട്ടു. 27 സീറ്റുകളിലാണ് ലീഗ് ഇത്തവണ മൽസരിച്ചത് അതിൽ ജയിച്ചത് 15 സീറ്റിൽ മാത്രം. കഴിഞ്ഞ തവണ ജയിച്ച നാല് സീറ്റുകളിൽ പാർട്ടി ഇത്തവണ തോറ്റു, ഒരു സീറ്റ് പിടിച്ചെടുത്തു. കൊടുവള്ളിയാണ് ഇത്തവണ പുതുതായി ലീഗിന്റെ കയ്യിലെത്തിത് മാത്രം. പക്ഷേ സിറ്റിംഗ് സീറ്റുകളായ കളമശ്ശേരി, കോഴിക്കോട് സൗത്ത്, കുറ്റ്യാടി, അഴിക്കോട് എന്നിവ നഷ്ടപ്പെട്ടു. എല്ലാ സീറ്റുകളിലും ഭൂരിപക്ഷവും കുറഞ്ഞു. താനൂരും തിരുവമ്പാടിയും തിരിച്ചു പിടിക്കാമെന്ന ആഗ്രഹം തകർന്നു. പെരിന്തൽമണ്ണയിൽ പരാജയത്തിന്റെ വക്ക് വരെ പോയി. തവനൂരിൽ കെ ടി ജലീലിനെ വിറപ്പിക്കാനായി എന്നത് മാത്രമാണ് ഏക ആശ്വാസം.

കെ.ടി ജലീൽ തവനൂരിൽ നിന്നും ജയിച്ചു. പാർട്ടി ജനറൽസെക്രട്ടറി മൽസരിച്ച തിരൂരങ്ങാടിയും കുഞ്ഞാലിക്കുട്ടി മൽസരിച്ച വേങ്ങരയിലും ഭൂരിപക്ഷം കുറഞ്ഞു. മലപ്പുറം ലോക്സഭാ മണ്ഡലത്തിലും പഴയ  ഭൂരിപക്ഷം നിലനിർത്താനായില്ല. ഏക വനിതാ സ്ഥാനാർത്ഥിയും പരാജയപ്പെട്ടു. കോങ്ങാട്ടും പുനലൂരും ഗുരുവായുരമടക്കം മലപ്പുറത്തിന് തെക്ക് പാർട്ടി മൽസരിച്ച മണ്ഡലങ്ങളിലൊന്നും നല്ല മൽസരം പോലും കാഴ്ച വെക്കാനായില്ല.

click me!