Latest Videos

ശബരിമലയിലും ലവ് ജിഹാദിലും പ്രത്യേക നിയമം, 3500 രൂപ പെൻഷൻ, ആറ് ഗ്യാസ് സിലിണ്ടറുകൾ ഫ്രീ, എൻഡിഎ പ്രകടന പത്രിക

By Web TeamFirst Published Mar 24, 2021, 3:45 PM IST
Highlights

ബിപിഎൽ കുടുംബങ്ങൾക്ക് ആറ് സൗജന്യ പാചക വാതക സിലിണ്ടർ നൽകും. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ് ടോപ്പ് നൽകും. ക്ഷേമ പെൻഷൻ 3500 രൂപയാക്കും. 

തിരുവനന്തപുരം: ശബരിമല, ലവ് ജിഹാദ് വിഷയങ്ങളിൽ ഊന്നി കേരളത്തിൽ എൻഡിഎയുടെ പ്രകടന പത്രിക. ശബരിമലയിൽ ആചാരസംരക്ഷണത്തിന് വേണ്ടി നിയമ നിർമ്മാണം നടത്തുമെന്നും, ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനങ്ങൾ.

ബിപിഎൽ കുടുംബങ്ങൾക്ക് ആറ് സൗജന്യ പാചക വാതക സിലിണ്ടർ നൽകും. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ് ടോപ്പ് നൽകും. ക്ഷേമ പെൻഷൻ 3500 രൂപയാക്കി വർധിപ്പിക്കും. ഒരു കുടുംബത്തിൽ ഒരാൾക്ക് വീതം ജോലി നൽകുമെന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് എൻഡിഎ മുന്നോട്ട് വെക്കുന്നത്. 

തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കറാണ് പത്രിക പുറത്തിറക്കിയത്. കേന്ദ്ര പദ്ധതികൾ പേര് മാറ്റി അതിന്റെ നേട്ടം കേരളത്തിലെ സർക്കാർ അവകാശപ്പെടുകയാണെന്ന് പ്രകാശ് ജാവേദ്ക്കർ കുറ്റപ്പെടുത്തി. കേരളത്തിൽ മാത്രമാണ് സിപിഎമ്മും കോൺഗ്രസും തമ്മിൽ മത്സരിക്കുന്നതെന്നും ഇത് നിഴൽ യുദ്ധം മാത്രമാണെന്നും പ്രകാശ് ജാവേദ്ക്കർ ആരോപിച്ചു. 

 

click me!