'വിശ്വാസികൾക്ക് സിപിഎമ്മിനോട് അവിശ്വാസം'; ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ വീണ്ടും എൻഎസ്എസ്

By Web TeamFirst Published Mar 20, 2021, 5:00 PM IST
Highlights

വിശ്വാസികൾക്ക് അനുകൂലമായ ഒരു നടപടിയും സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും നേതാക്കന്മാരുടെ പ്രസ്താവന പോലും പരസ്പര വിരുദ്ധമാണെന്നും എൻഎസ്എസ് വിമര്‍ശിച്ചു. 

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരിനെ വീണ്ടും വിമർശിച്ച് എൻഎസ്എസ്. കാനത്തിനെ ന്യായീകരിക്കുക വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ എൻഎസ്എസിനെ പരോക്ഷമായി വിമർശിച്ചുവെന്ന് ജി സുകുമാരൻ നായർ ആരോപിച്ചു. വിശ്വാസികൾക്ക് സിപിഎമ്മിനോട് അവിശ്വാസമാണ്. വിശ്വാസികൾക്ക് അനുകൂലമായ ഒരു നടപടിയും സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും നേതാക്കന്മാരുടെ പ്രസ്താവന പോലും പരസ്പര വിരുദ്ധമാണെന്നും എൻഎസ്എസ് വിമര്‍ശിച്ചു. 

ശബരിമല വിഷയത്തിൽ ഇടതുമുന്നണിക്ക് സത്യസന്ധമായ നിലപാടില്ലെന്നും എൻഎസ്എസ് വിമര്‍ശിച്ചു. എൻഎസ്എസുമായി എൽഡിഎഫിന് പ്രത്യേകമായ അകൽച്ചയില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് എൻഎസ്എസിന്‍റെ പ്രസ്താവന. എൻഎസ്എസ് മൊത്തത്തിൽ ഇടതുപക്ഷത്തിന് എതിരാണെന്ന് പറയാനാവില്ലെന്നാണ് പിണറായി വിജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

click me!