സർവ്വേകളെ പറ്റി ഒന്നും പറയാനില്ല, പെൻഷനുകളുടെ കാര്യത്തിൽ സർക്കാർ പ്രചരണം തെറ്റെന്ന് ഉമ്മൻ ചാണ്ടി

By Web TeamFirst Published Mar 26, 2021, 9:50 AM IST
Highlights

സോളാർ കേസിൽ കുറ്റവിമുക്തനായതിൽ തനിക്ക് അമിത സന്തോഷമോ ദുഃഖമോ ഇല്ലെന്നും തെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ ഭയമില്ലെന്നും ഉമ്മൻചാണ്ടി ആവർത്തിച്ചു. 

തൃശ്ശൂർ: സാമൂഹ്യ പെൻഷൻ സൗജന്യ കിറ്റ് എന്നീ വിഷയങ്ങളിൽ എൽഡിഎഫ് അവകാശവാദം ശരിയല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കിറ്റ് നൽകി തുടങ്ങിയത് ആഘോഷ വേളകളിലാണെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടുന്നു. മുഴുവൻ ബിപിഎൽ കുടുംബങ്ങൾക്കും യുഡിഎഫ് സൗജന്യ അരി നൽകിയിരുന്നുവെന്നും ഈ സൗജന്യം മാറ്റി ഇടത് സർക്കാർ രണ്ട് രൂപ ഈടാക്കി തുടങ്ങുകയായിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 

പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്നും 34ൽ നിന്ന് 54 ലക്ഷം പേർക്ക് പെൻഷൻ നൽകിയെന്ന വാദം വിശ്വസിനീയമല്ലെന്നും ഉമ്മൻചാണ്ടി പറയുന്നു. പെൻഷൻ വാങ്ങുന്ന ആളുകളുടെ എണ്ണമല്ല പെൻഷനുകളുടെ എണ്ണമാണ് പ്രചരിപ്പിക്കുന്നത്. ഒരാൾ ഒന്നിൽ കൂടുതൽ പെൻഷൻ വാങ്ങുന്നുണ്ടെന്നും ഈ യാഥാർത്ഥ്യം ജനങ്ങൾ മനസിലാക്കണമെന്നും ഉമ്മൻചാണ്ടി പറയുന്നു. 

സർവ്വേകളെ പറ്റി ഒന്നും പറയാനില്ലെന്ന് പറഞ്ഞ ഉമ്മൻചാണ്ടി ഈ സർവ്വേകൾ യുഡിഎഫ് പ്രവർത്തകരെ ഉണർത്തിയതായി അവകാശപ്പെട്ടു. യുഡിഎഫിന് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും ഉമ്മൻചാണ്ടി പറയുന്നു. 

സോളാർ കേസിൽ കുറ്റവിമുക്തനായതിൽ തനിക്ക് അമിത സന്തോഷമോ ദുഃഖമോ ഇല്ലെന്നും തെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ ഭയമില്ലെന്നും ഉമ്മൻചാണ്ടി ആവർത്തിച്ചു. 

click me!