പുതുപ്പള്ളിയിൽ പ്രചരണം തുടങ്ങി ഉമ്മൻ ചാണ്ടി; ഇത്തവണ മണ്ഡലം പിടിക്കാമെന്ന ആത്മവിശ്വാസത്തിൽ ഇടത് മുന്നണിയും

By Web TeamFirst Published Mar 8, 2021, 6:57 AM IST
Highlights

തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുപ്പളളി മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ ആറിലും ഭരണത്തിലേറാൻ ആയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇടതു പക്ഷം ഇത്തവണ അങ്കത്തിനിറങ്ങുന്നത്. ജോസ് കെ മാണി ഇടത് മുന്നണിയിലേക്കെത്തിയതും പ്രതീക്ഷ നൽകുന്നു.

കോട്ടയം: പുതുപ്പളളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിച്ച് ഉമ്മൻ ചാണ്ടി. യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവജന സംഗമത്തിൽ പങ്കെടുത്ത് കൊണ്ടായിരുന്നു തുടക്കം. പുതുപ്പള്ളിയിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ മേൽക്കൈ നിയമസഭയിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി.

പുതുപ്പളളി മണ്ഡലത്തിൽ പന്ത്രണ്ടാം തവണ ജനവിധി തേടുമ്പോൾ മണ്ഡലത്തിൽ വിജയിക്കുന്നതിനോടൊപ്പം സംസ്ഥാനത്ത് യുഡിഎഫിനെ ഭരണത്തിലെത്തിക്കുകയെന്ന വലിയ ദൗത്യവും ഉമ്മൻചാണ്ടിക്ക് മുമ്പിലുണ്ട്. പുതുപ്പള്ളിയിലെ കുടുംബയോഗങ്ങളും തെര‌‍ഞ്ഞെടുപ്പ് കൺവെൻഷനുമായി മണ്ഡലത്തിൽ സജീവമാവുകയാണ് ഉമ്മൻ ചാണ്ടി.

തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുപ്പളളി മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ ആറിലും ഭരണത്തിലേറാൻ ആയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇടതു പക്ഷം ഇത്തവണ അങ്കത്തിനിറങ്ങുന്നത്. ജോസ് കെ മാണി ഇടത് മുന്നണിയിലേക്കെത്തിയതും പ്രതീക്ഷ നൽകുന്നു. ജെയ്ക് സി തോമസ് തന്നെയാണ് ഇക്കുറിയും എൽഡിഎഫ് സ്ഥാനാർത്ഥി. 

1970 മുതൽ തുടർച്ചയായി ഉമ്മൻചാണ്ടി പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ 27,092 വോട്ടുകൾക്കാണ് കഴിഞ്ഞ തവണ ജെയ്ക് സി തോമസ് പരാജയപ്പെട്ടത്.  
 

click me!