ഇരിക്കൂറിലെ തമ്മിലടി; എ പ്രവർത്തകരുടെ പ്രശ്‍നങ്ങള്‍ കേട്ടെന്ന് ഉമ്മൻ ചാണ്ടി

By Web TeamFirst Published Mar 19, 2021, 6:45 PM IST
Highlights

ഇരിക്കൂറില്‍ പരിഹാരം ഉണ്ടാക്കണമെന്നാണ് ആഗ്രഹം. മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും നാളെ തിരുവനന്തപുരത്ത് വച്ച് കാണും. നേതാക്കളുമായി സംസാരിച്ച ശേഷം തീരുമാനം ഉണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

കണ്ണൂര്‍: ഇരിക്കൂറിലെ എ പ്രവർത്തകരുടെ പ്രശ്‍നങ്ങള്‍ കേട്ടെന്ന് ഉമ്മൻ ചാണ്ടി.  സജീവ് ജോസഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് പ്രവർത്തകരെ ഒറ്റക്കെട്ടായി ഇറക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇരിക്കൂറില്‍ പരിഹാരം ഉണ്ടാക്കണമെന്നാണ് ആഗ്രഹം. മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും നാളെ തിരുവനന്തപുരത്ത് വച്ച് കാണും. നേതാക്കളുമായി സംസാരിച്ച ശേഷം തീരുമാനം ഉണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് ചര്‍ച്ചയില്‍ ഉമ്മൻ ചാണ്ടി  ആവശ്യപ്പെട്ടെന്നാണ് സൂചന. സീറ്റ് വിട്ടുകൊടുത്തതോടെ ജില്ലയിൽ എ ഗ്രൂപ്പിന്‍റെ അവസ്ഥ പരിതാപകരമായെന്ന് പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചു. 

click me!