'മഞ്ചേശ്വരത്ത് ബിജെപിയെ യുഡിഎഫ് തോൽപ്പിക്കും, ആരുടെയും പിന്തുണ വേണ്ട'; മുല്ലപ്പള്ളിയെ തള്ളി ഉമ്മൻചാണ്ടി

Published : Apr 05, 2021, 10:44 AM IST
'മഞ്ചേശ്വരത്ത് ബിജെപിയെ യുഡിഎഫ് തോൽപ്പിക്കും, ആരുടെയും പിന്തുണ വേണ്ട'; മുല്ലപ്പള്ളിയെ തള്ളി ഉമ്മൻചാണ്ടി

Synopsis

ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫിന് കഴിവുണ്ടെന്നും ആരുടേയും പിന്തുണ വേണ്ടെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണ്. 

കാസർകോട്: ബിജെപിയെ തോൽപ്പിക്കാൻ മഞ്ചേശ്വരത്ത് എൽഡിഎഫ് പിന്തുണ തേടിയ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി ഉമ്മൻചാണ്ടി. ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫിന് കഴിവുണ്ടെന്നും ആരുടേയും പിന്തുണ വേണ്ടെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണ്. ഇത്തവണയും അത് തന്നെ നടക്കുമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. 

ബിജെപിയെ തോൽപ്പിക്കാൻ മഞ്ചേശ്വരത്ത് എൽഡിഎഫ് പിന്തുണ തേടി മുല്ലപ്പള്ളി

മഞ്ചേശ്വരത്ത് യുഡിഎഫിന് എസ്ഡിപിഐ പിന്തുണ വേണ്ടെന്നും ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫ് -യുഡിഎഫിനെ പിന്തുണക്കണമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. മണ്ഡലത്തിൽ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് തയ്യാറുണ്ടോയെന്നാണ് അറിയേണ്ടതെന്നും മുല്ലപ്പള്ളി പ്രതികരിച്ചിരുന്നു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021