
തിരുവനന്തപുരം: സിപിഎം-ബിജെപി ഒത്തുകളിയുണ്ടെന്ന ബാലശങ്കറിന്റെ ആരോപണം പാർട്ടി ഗൗരവമായി അന്വേഷിക്കണമെന്ന് ബിജെപിയിലെ മുതിർന്ന നേതാവ് പി പി മുകുന്ദൻ. ഉന്നത സ്ഥാനത്തിരിക്കുന്ന ബാലശങ്കർ വെറുതെ ആരോപണം ഉന്നയിക്കുമെന്ന് താൻ കരുതുന്നില്ല. ഭരണ സാധ്യത ഇല്ലാഞ്ഞിട്ടും കെ സുരേന്ദ്രൻ രണ്ടിടത്ത് മത്സരിക്കുന്നത് അനാവശ്യ ചർച്ചയ്ക്ക് ഇടവരുത്തിയെന്ന് പി പി മുകുന്ദൻ പരിഹസിച്ചു.
ഉന്നത ചിന്ത വേണമെന്ന് പറയും പോലെ ഉന്നതത്തിൽ പോകാനായിരിക്കാം സുരേന്ദ്രൻ ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്. സൗകര്യങ്ങൾ കൂടുന്ന സമയത്ത് നേതാക്കൾ വന്ന വഴി മറക്കരുതെന്നും പി പി മുകുന്ദൻ മുന്നറിയിപ്പ് നൽകുന്നു. സൗകര്യങ്ങൾ കൂടുന്ന സമയത്ത് നേതാക്കൾ വന്ന വഴി മറക്കരുത്. വിജയ യാത്ര വീടിന്റെ തൊട്ടടുത്ത് വന്നിട്ടും തന്നോടൊരു വാക്ക് പറഞ്ഞില്ല. പ്രവർത്തകരുടെ ശാപം ഏൽക്കേണ്ടി വരുന്ന പാർട്ടിയായി ബിജെപി മാറരുതെന്നും മുകുന്ദൻ മുന്നറിയിപ്പ് നല്‍കി.