ഷാഫി പറമ്പിൽ പാലക്കാട് തന്നെ, മാറ്റില്ലെന്ന് നേതാക്കൾ, ഗോപിനാഥിനെ പരിഗണിക്കുന്നുവെന്നതും തള്ളി

By Web TeamFirst Published Mar 9, 2021, 12:39 PM IST
Highlights

വിമത നീക്കം നടത്തിയ കോൺഗ്രസ് മുൻ എംഎൽഎ എവി ഗോപിനാഥിനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുവെന്നതും നേതാക്കൾ നിഷേധിച്ചു.

പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും സിറ്റിംഗ് എംഎൽഎയുമായ ഷാഫി പറമ്പിൽ പാലക്കാട് നിന്ന് തന്നെ സ്ഥാനാർത്ഥിയാകും. ഷാഫിയെ പാലക്കാട് നിന്ന് പൊന്നാനിയിലേക്ക് മാറ്റിയേക്കുമെന്ന പ്രചാരണം തള്ളിയ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ, എവി ഗോപിനാഥിനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുവെന്നതും നിഷേധിച്ചു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ ദില്ലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

എംഎൽഎമാർ മണ്ഡലം മാറേണ്ടെന്ന് ഉമ്മൻ ചാണ്ടി, മത്സരം പാലക്കാട് തന്നെയെന്ന് ഷാഫി

കെസി ജോസഫിന് കാഞ്ഞിരപ്പള്ളി? കൊല്ലത്ത് ബിന്ദു കൃഷ്ണ? എംപിമാരുടെ നിർദ്ദേശങ്ങൾ പരിഗണിക്കുമോ കോൺഗ്രസ്

നേരത്തെ കോൺഗ്രസിൽ വിമത നീക്കം നടത്തിയ എവി ഗോപിനാഥിനെ  പാലാക്കാട് പരിഗണിക്കുന്നുവെന്നും ഷാഫിയെ പട്ടാമ്പിയിൽ സ്ഥാനാർത്ഥിയാക്കുമെന്നും വാർത്തകളുയർന്നിരുന്നു. പാലാക്കാട് സീറ്റ് വിമത നീക്കം മൂലം കോൺഗ്രസിന് നൽ്ടമാകരുതെന്നത് മുൻ നിർത്തിയാണ് നീക്കമെന്നായിരുന്നു പുറത്ത് വന്ന വിവരം. 

ഇത് തള്ളിയ ഷാഫി താൻ പാലക്കാട് തന്നെ മത്സരിക്കുമെന്നും പട്ടാമ്പിയേക്കെന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും പ്രതികരിച്ചിരുന്നു. പട്ടാമ്പിയിലേക്കായിരുന്നെങ്കിൽ നേരത്തെ മാറാമായിരുന്നു. പാലക്കാടെ ജനങ്ങളിൽ പൂർണ വിശ്വാസമുണ്ട്. ഇ ശ്രീധരനല്ല, ആര് വന്നാലും പാലക്കാട് യുഡിഎഫ് വിജയിക്കുമെന്നും ഷാഫി വ്യക്തമാക്കി. അതേ സമയം ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥിത്വവും ചർച്ചയാകുന്നതിനിടെ സിറ്റിംഗ് എംഎൽഎമാർ അതത് മണ്ഡലങ്ങളിൽ തന്നെ മത്സരിക്കട്ടേയെന്ന് യോഗങ്ങളിൽ ഉമ്മൻ ചാണ്ടി നിർദ്ദേശിച്ചതായാണ് വിവരം. ഇത് കൂടി കണക്കിലെടുത്താണ് ഷാഫിയെ പാലക്കാട് തന്നെ നിലനിർത്താൻ തീരുമാനമായതെന്നും സൂചനകളുണ്ട്. 
പാലക്കാട് നിന്ന് ഷാഫി പറമ്പിലിനെ നീക്കിയേക്കും, സീറ്റ് എവി ഗോപിനാഥിന് നൽകി അനുനയനീക്കത്തിന് സാധ്യത


 

click me!