'താൻ പത്തനാപുരത്തെ വികസന പ്രവർത്തനങ്ങളുടെ സിഇഒ', തുടർഭരണം ഉറപ്പെന്നും ഗണേഷ് കുമാർ

Published : Mar 18, 2021, 05:08 PM ISTUpdated : Mar 18, 2021, 05:09 PM IST
'താൻ പത്തനാപുരത്തെ വികസന പ്രവർത്തനങ്ങളുടെ സിഇഒ', തുടർഭരണം ഉറപ്പെന്നും ഗണേഷ് കുമാർ

Synopsis

കേരളത്തിൽ എൽഡിഎഫ് സര്‍ക്കാരിന് തുടർ ഭരണം ഉറപ്പാണെന്നും വൻ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും ഗണേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.   

തിരുവനന്തപുരം: പത്തനാപുരം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ സിഇഒയാണ് താനെന്ന് പത്തനാപുരം എംഎൽഎയും എൽഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെബി ഗണേഷ് കുമാര്‍. മണ്ഡലത്തിൽ 300 മീറ്ററിനിടയിൽ ഏതെങ്കിലുമൊരു വികസന പ്രവർത്തനം കാണാനാകും. കേരളത്തിൽ എൽഡിഎഫ് സര്‍ക്കാരിന് തുടർ ഭരണം ഉറപ്പാണെന്നും വൻ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും ഗണേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കൊവിഡിന്റെ സമയത്തായാലും പ്രളയ സമയത്തായാലും ജനങ്ങൾക്ക് ഇത്രയേറെ കരുതൽ നൽകിയ ഒരു സ‍ര്‍ക്കാറുണ്ടാകില്ല. ചരിത്രം മാറ്റിക്കുറിച്ച് ഇത്തവണ കേരളത്തിൽ തുട‍ര്‍ഭരണമുണ്ടാകും. താൻ മന്ത്രിസഭയിലുണ്ടാകുമോ എന്ന് പറയാനാകില്ലെന്നും മന്ത്രിസ്ഥാനം കൊതിക്കുന്നില്ലെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. 

 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021