​ഗ്രൂപ്പ് ഇല്ലാത്തവർക്ക് കോൺ​ഗ്രസിൽ സ്ഥാനമില്ല; രാജി വച്ചത് ആത്മസംതൃപ്തി നഷ്ടപ്പെട്ടതു കൊണ്ട്: പി സി ചാക്കോ

Web Desk   | Asianet News
Published : Mar 10, 2021, 05:13 PM IST
​ഗ്രൂപ്പ് ഇല്ലാത്തവർക്ക് കോൺ​ഗ്രസിൽ സ്ഥാനമില്ല; രാജി വച്ചത് ആത്മസംതൃപ്തി നഷ്ടപ്പെട്ടതു കൊണ്ട്: പി സി ചാക്കോ

Synopsis

താൻ കോൺ​ഗ്രസിൽ നിന്ന് രാജി വച്ചത് വിലപേശലിനായല്ല, ആത്മസംതൃപ്തി നഷ്ടപ്പെട്ടതു കൊണ്ടാണെന്നും പി സി ചാക്കോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ദില്ലി: കേരളത്തിലെ കോൺ​ഗ്രസ് എന്നാൽ ​ഗ്രൂപ്പ് മാത്രമാണെന്ന് പി സി ചാക്കോ. ​ഗ്രൂപ്പ് ഇല്ലാത്തവർക്ക് കോൺ​ഗ്രസിൽ സ്ഥാനമില്ല. താൻ കോൺ​ഗ്രസിൽ നിന്ന് രാജി വച്ചത് വിലപേശലിനായല്ല, ആത്മസംതൃപ്തി നഷ്ടപ്പെട്ടതു കൊണ്ടാണെന്നും പി സി ചാക്കോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിന് പോലും മാനദണ്ഡം ​ഗ്രൂപ്പാണ്. സ്ഥാനാർത്ഥി പട്ടികയെക്കുറിച്ച് അറിവുള്ളത് പോലും ​ഗ്രൂപ്പ് നേതാക്കൾക്ക് മാത്രമാണ്. കോൺ​ഗ്രസിന് മൂന്ന് രാജ്യസഭാ സീറ്റുകൾ നഷ്ടമായി. രാജ്യസഭാ സീറ്റുകൾ നഷ്ടമായതിന് ഉത്തരവാദി ഉമ്മൻ ചാണ്ടിയാണെന്നും പി സി ചാക്കോ പറഞ്ഞു.

അതേസമയം, ചാക്കോയുടെ രാജി ദൗർഭാ​ഗ്യകരമാണെന്ന് കെപിസിസി പ്രതികരിച്ചു. ഇത് ചാക്കോ വൈകാരികമായിട്ട് എടുത്ത തീരുമാനമായിട്ടാണ് കരുതുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തീരുമാനം പുന:പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും മുല്ലപ്പള്ളി പ്രതികരിച്ചു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021