പാലായിൽ കാപ്പനെ കൈവിടില്ലെന്ന് പി സി ജോർജ്; പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി പോലും സുരക്ഷിതനല്ലെന്നും മുന്നറിയിപ്പ്

Published : Feb 11, 2021, 10:42 AM ISTUpdated : Feb 11, 2021, 11:02 AM IST
പാലായിൽ കാപ്പനെ കൈവിടില്ലെന്ന് പി സി ജോർജ്; പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി പോലും സുരക്ഷിതനല്ലെന്നും മുന്നറിയിപ്പ്

Synopsis

കോട്ടയത്ത് യുഡിഎഫിന് മുന്നേറാൻ ജനപക്ഷത്തിന്‍റെ പിന്തുണവേണമെന്നും പൂ‌ഞ്ഞാറിൽ കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച് ജയിച്ച പി സി ജോർജ്ജ് പറയുന്നു.

പൂ‌ഞ്ഞാർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ മത്സരിച്ചാൽ, മാണി സി കാപ്പന് പിന്തുണ നൽകുമെന്ന് പി സി ജോർജ്. കാപ്പനില്ലെങ്കിൽ പാലായിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും പി സി ജോർജ്ജ് പ്രഖ്യാപിച്ചു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി പോലും സുരക്ഷിതനല്ലെന്നും , ഇടതുമുന്നണിക്ക് തുടർഭരണം കിട്ടാൻ നിലവിൽ സാധ്യത ഏറെയാണെന്നും പി സി ജോർജ്ജ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമ്മുടെ ചിഹ്നം സൈക്കിൾ പരിപാടിയിൽ പറഞ്ഞു.

കോട്ടയത്ത് യുഡിഎഫിന് മുന്നേറാൻ ജനപക്ഷത്തിന്‍റെ പിന്തുണവേണമെന്നും പൂ‌ഞ്ഞാറിൽ കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച് ജയിച്ച പി സി ജോർജ്ജ് പറയുന്നു. മകൻ ഷോൺ ജോർജ്ജിനെ മത്സരിപ്പിക്കുന്നതിൽ തീരുമാനം ആയില്ലെന്നും ജോർജ്ജ് നമ്മുടെ ചിഹ്നം സൈക്കിളിനോട് പറഞ്ഞു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021