'കോൺഗ്രസും ലീഗും ഇത് പറയില്ല' കോലീബി സഖ്യത്തെക്കുറിച്ചുള്ള രാജഗോപാലിന്‍റെ വെളിപ്പെടുത്തലിനെപറ്റി പിണറായി

By Web TeamFirst Published Mar 17, 2021, 11:56 PM IST
Highlights

മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഇത് പോലെ ധാരണയുടെ അടിസ്ഥാനത്തിൽ നിർത്തിയതാണെന്നും അവിടെ ബിജെപിയെ സഹായിക്കാനാണ് ശ്രമം നടക്കുന്നതെന്നും പിണറായി ആരോപിക്കുന്നു. 

കോഴിക്കോട്: കേരളത്തിൽ കോൺഗ്രസ് - ലീഗ് - ബിജെപി സഖ്യമുണ്ടായിരുന്നുവെന്ന ഒ രാജഗോപാലിന്റെ തുറന്ന് പറച്ചിൽ ഏറ്റെടുത്ത് രാഷ്ട്രീയ നേതാക്കൾ. കേരളത്തിൽ വോട്ട് കച്ചവടമുണ്ടായെന്ന് മുതിർന്ന നേതാവ് തന്നെ തുറന്ന് പറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിലയിടത്ത് വോട്ട് വർധിച്ചത് ഇത് കൊണ്ടാണെന്ന് രാജഗോപാൽ തന്നെ പറഞ്ഞതായി വ്യക്തമാക്കിയ പിണറായി വിജയൻ. കോൺഗ്രസും ലീഗും ഇത് തുറന്ന് പറയില്ലെന്നും കൂട്ടിച്ചേർത്തു. ഏറനാട് എൽഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകന്നതിനിടെയായിരുന്നു പിണറായിയുടെ പ്രതികരണം. 

മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഇത് പോലെ ധാരണയുടെ അടിസ്ഥാനത്തിൽ നിർത്തിയതാണെന്നും അവിടെ ബിജെപിയെ സഹായിക്കാനാണ് ശ്രമം നടക്കുന്നതെന്നും പിണറായി ആരോപിക്കുന്നു. 

കേരളത്തില്‍ കോണ്‍ഗ്രസ് ലീഗ് ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഒ രാജഗോപാല്‍ വെളിപ്പെടുത്തിയത്. പ്രായോഗിക രാഷ്ട്രീയത്തില്‍ ഇത്തരം അഡ്ജസ്റ്റ്മെന്‍റുകള്‍ ആകാമെന്നായിരുന്നു മുതിർന്ന ബിജെപി നേതാവിന്റെ വിശദീകരണം. സഖ്യം വഴി പല മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ട് കൂടിയെന്നും നേതൃത്വത്തിന്‍റെ അനുമതിയോടെ പ്രാദേശിക തലത്തിലാണ് ഇത്തരം അഡ്ജസ്റ്റ്മെന്‍റുകള്‍ നടന്നതെന്നും രാജഗോപാൽ വെളിപ്പെടുത്തിയിരുന്നു. 

click me!