പിണറായി വിജയൻ ഇന്ന് പത്രിക സമർപ്പിക്കും

Published : Mar 15, 2021, 06:40 AM ISTUpdated : Mar 15, 2021, 11:39 AM IST
പിണറായി വിജയൻ ഇന്ന് പത്രിക സമർപ്പിക്കും

Synopsis

എൽഡിഎഫ് നേതാക്കൾക്കൊപ്പമാവും പിണറായി വിജയൻ പത്രിക സമർപ്പിക്കാനെത്തുക. ജോസ് കെ മാണി, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും ഇന്ന് പത്രിക നൽകും.

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടം എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പതിനൊന്ന് മണിക്ക് കളക്ട്രേറ്റിലെ അസിസ്റ്റന്‍റ് ഡെവലപ്മെന്‍റ് കമ്മീഷണർക്ക് മുമ്പാകെയാണ് പത്രിക നൽകുക. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ ശേഷം എൽഡിഎഫ് നേതാക്കൾക്കൊപ്പമാണ് മുഖ്യമന്ത്രി കളക്ട്രേറ്റിലേക്ക് പോവുക. പതിനൊന്നരക്ക് കണ്ണൂർ സ്ഥാനാർത്ഥി കടന്നപ്പള്ളി രാമചന്ദ്രനും കളക്ട്രേറ്റിലെത്തി പത്രിക സമ‍ർപ്പിക്കും. പാലായിലെ സ്ഥാനാർത്ഥി ജോസ് കെ മാണിയും ഇന്നാണ് പത്രിക സമർപ്പിക്കുന്നത്.

പാലക്കാട് ജില്ലയിലെ ഒമ്പത്‌ നിയോജക മണ്ഡലങ്ങളിൽ എൽഡിഎഫ്‌ സ്ഥാനാർത്ഥികളും ഇന്ന് നാമനിർദേശ പത്രിക നൽകും. തൃത്താല, നെന്മാറ, മലമ്പുഴ, കോങ്ങാട്‌, ആലത്തൂർ, മണ്ണാർക്കാട്‌, ഒറ്റപ്പാലം, ഷൊർണൂർ, തരൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ്‌ പത്രിക സമർപ്പിക്കുക. ചിറ്റൂരിൽ കെ കൃഷ്‌ണൻകുട്ടിയും പാലക്കാട്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി സി പി പ്രമോദും നാളെ പത്രിക നൽകും. പട്ടാമ്പിയിൽ മുഹമ്മദ്‌ മുഹസിൻ 17 നും  പത്രിക നല്‍കും. അതത് മണ്ഡലങ്ങളിലെ രണാധികാരിമുമ്പാകെയാണ് പത്രികാ സമര്‍പ്പണം. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021