'എന്തു കൊണ്ട് കോണ്‍ഗ്രസ് വിട്ടു'; വിശദീകരിച്ച് കെപിസിസി മുൻ ജനറൽ സെക്രട്ടറി പിഎം സുരേഷ് ബാബു

Web Desk   | Asianet News
Published : Mar 29, 2021, 08:03 PM IST
'എന്തു കൊണ്ട് കോണ്‍ഗ്രസ് വിട്ടു'; വിശദീകരിച്ച് കെപിസിസി മുൻ ജനറൽ സെക്രട്ടറി പിഎം സുരേഷ് ബാബു

Synopsis

കെപിസിസി മുൻ ജനറൽ സെക്രട്ടറി പിഎം സുരേഷ് ബാബു. ഇപ്പോള്‍ എന്തു കൊണ്ട് കോണ്‍ഗ്രസ് വിട്ടു എന്ന വിശദീകരണവുമായി  സുരേഷ് ബാബു രംഗത്ത് വന്നിരിക്കുകയാണ്. 

കോഴിക്കോട്:  കോൺഗ്രസ് പാർട്ടിവിടുന്നുവെന്ന് നേരത്തെ വ്യക്തമാക്കിയ നേതാവാണ് കെപിസിസി മുൻ ജനറൽ സെക്രട്ടറി പിഎം സുരേഷ് ബാബു. ഇപ്പോള്‍ എന്തു കൊണ്ട് കോണ്‍ഗ്രസ് വിട്ടു എന്ന വിശദീകരണവുമായി  സുരേഷ് ബാബു രംഗത്ത് വന്നിരിക്കുകയാണ്.  എനിക്ക് സീറ്റ് ലഭിക്കാത്തത് കൊണ്ടാണ് ഞാൻ പാർട്ടി വിട്ടത് എന്ന് പറഞ്ഞു നടക്കുന്നവർ മിനിമം എന്റെ ആരോഗ്യസ്ഥിതി എന്താണ് എന്ന് ഒന്ന് അന്വേഷിക്കണം സാക്ഷാൽ പുതുപ്പള്ളി കിട്ടിയാലും മത്സരിക്കാൻ ഇന്ന് എന്റെ ആരോഗ്യം അനുവദിക്കില്ല അത് കൊണ്ട് തന്നെ ഞാൻ ആരോടും ഇപ്രാവശ്യം സീറ്റ് ആവശ്യപ്പെട്ടിട്ടുമില്ല എന്നതാണ് സത്യമെന്ന് സുരേഷ് ബാബു പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഒരു ആയുഷ് കാലം മുഴുവനും കോൺഗ്രസ്‌ രാഷ്ട്രീയത്തിന് വേണ്ടി മാറ്റി വച്ച വ്യക്തിയായ ഞാൻ എന്ത് കൊണ്ട് ഈ  അവസാന കാലത്ത് മാറി ചിന്തിച്ചു എന്നുള്ള ചോദ്യം എന്നെ സ്നേഹിക്കുന്ന എന്റെ സുഹൃത്തുക്കൾക്കുണ്ട് എന്ന് എനിക്ക് അറിയാം
അവർക്ക് വേണ്ടിയാണ് ഈ കുറിപ്പ്  എനിക്ക് സീറ്റ് ലഭിക്കാത്തത് കൊണ്ടാണ് ഞാൻ പാർട്ടി വിട്ടത് എന്ന് പറഞ്ഞു നടക്കുന്നവർ മിനിമം എന്റെ ആരോഗ്യസ്ഥിതി എന്താണ് എന്ന് ഒന്ന് അന്വേഷിക്കണം സാക്ഷാൽ പുതുപ്പള്ളി കിട്ടിയാലും മത്സരിക്കാൻ ഇന്ന് എന്റെ ആരോഗ്യം അനുവദിക്കില്ല അത് കൊണ്ട് തന്നെ ഞാൻ ആരോടും ഇപ്രാവശ്യം സീറ്റ് ആവശ്യപ്പെട്ടിട്ടുമില്ല എന്നതാണ് സത്യം.
 
പിന്നെ എന്ത് കൊണ്ട് പാർട്ടി വിട്ടു എന്ന്കരുതുന്നവരോട് രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ഏറ്റവും അപകടകരമായ അവസ്ഥയിൽ കൂടി കടന്നു പോകുന്ന അവസ്ഥയിൽ പോലും ഒരു ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കാൻ  പോലും പറ്റാത്ത
ഒരു  സ്ഥിരം പ്രസിഡന്റനെ തിരഞ്ഞെടുക്കാൻ പോലും പറ്റാത്ത വിധം തകർന്ന ദേശീയ നേതൃത്വത്തിൽ വിശ്വസിച്ചു ഇനിയും സമയം കളയണോ എന്ന് ചിന്തിക്കാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി കേരളത്തിലാണെങ്കിലും അഖിലേന്ത്യ തലത്തിലാണെങ്കിലും നേതൃത്വത്തിന്റെ തെറ്റുകൾ ചൂണ്ടി കാണിച്ചാൽ അവരെ പാർട്ടി വിരുദ്ധമാക്കുന്ന ഒരു ഉപചാപക സംഘത്തിന്റെ പിടിയിലാണ് ഇന്ന് പാർട്ടി നേതൃത്വം പലപ്പോഴും പാർട്ടിയുടെ തെറ്റുകൾ പാർട്ടി വേദികളിലും ദേശീയ നേതൃത്വത്തിന്റെ മുന്നിലും പറഞ്ഞപ്പോൾ വിമതനായി മുദ്ര കുത്തി അപമാനിക്കാൻ ആയിരുന്നു  ഉപചാപക സംഘത്തിന് താല്പര്യം പാർട്ടിയെ സ്വന്തം കൈപ്പിടിയിൽ ഒതുക്കുക എന്നതിൽ കവിഞ്ഞു മറ്റൊരു ചിന്തകളും ഇല്ലാത്ത നേതൃത്വത്തോട് യാതൊരു വിധത്തിലും ഒത്തു പോകാൻ സാധിക്കില്ല എന്ന് മനസ്സിലായത് കൊണ്ടാണ് എനിക്ക് രാജി വെക്കേണ്ടി വന്നത്.

ഒരു ആയുഷ് കാലം മുഴുവനും കോൺഗ്രസ്‌ രാഷ്ട്രീയത്തിന് വേണ്ടി മാറ്റി വച്ച വ്യക്തിയായ ഞാൻ എന്ത് കൊണ്ട് ഈ അവസാന കാലത്ത് മാറി...

Posted by Adv PM Suresh Babu on Monday, 29 March 2021

രാജ്യത്തു വളർന്നു വരുന്ന ഫാസിസം  കേരളത്തിലും ശക്തി പ്രാപിച്ചു വരുന്ന സന്ദർഭത്തിൽ ഇന്ന് ഇടത് പക്ഷത്തോട് ചേർന്നു പ്രവർത്തിക്കുക എന്നതാണ് ഓരോ മലയാളിയുടെയും ധർമം എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഞാൻ ഇടത് പക്ഷത്തോടൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത് ഈ നാടിന്റെ നന്മ ആഗ്രഹിക്കുന്നവർ എന്റെ തീരുമാനം ശരിവക്കും എന്ന് കരുതുന്നു
 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021