വോട്ടിം​ഗ് യന്ത്രത്തിൽ തകരാർ, ചിലയിടങ്ങളിൽ പോളിം​ഗ് തടസപ്പെട്ടു

By Web TeamFirst Published Apr 6, 2021, 7:28 AM IST
Highlights

കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ 30 എ ബൂത്തിൽ യന്ത്രത്തകരാർ റിപ്പോർട്ട് ചെയ്തു. വെസ്റ്റ്ഹീൽ സെൻ്റെ മൈക്കിൾസ് സ്കൂളിലെ ബൂത്തിലാണ് തകരാറുണ്ടായത്. 

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പോളിംഗ് സംസ്ഥാനത്ത് ആരംഭിച്ചു. പോളിംഗ് സമയത്തിനും മുൻപേ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു. 

കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ 30 എ ബൂത്തിൽ യന്ത്രത്തകരാർ റിപ്പോർട്ട് ചെയ്തു. വെസ്റ്റ്ഹീൽ സെൻ്റെ മൈക്കിൾസ് സ്കൂളിലെ ബൂത്തിലാണ് തകരാറുണ്ടായത്. ഷൊർണ്ണൂരിലെ ബൂത്തിലും യന്ത്രതകരാർ റിപ്പോർട്ട് ചെയ്തു. ഷൊർണ്ണൂർ കൈലിയാട് സ്കൂളിലെ ബൂത്തിൽ ആണ് തകരാർ. തൃത്താലയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം.ബി.രാജേഷിന് ഇവിടെയാണ് വോട്ട്. ധർമ്മടം മണ്ഡലത്തിലെ പിണറായി സ്കൂളിൽ മുഖ്യമന്ത്രി വോട്ട് ചെയ്യുന്ന ബൂത്തിലെ വോട്ടിംഗ് മെഷീനിലും യന്ത്രത്തകരാറുണ്ടായെങ്കിലും പിന്നീട് തകരാർ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു. 

വോട്ടിംഗ്‌ മെഷിൻ തകരാർ കാരണം തിരുവനന്തപുരം കാട്ടായികോണം സ്കൂളിലെ 18 നമ്പർ ബൂത്തിൽ വോട്ടെടുപ്പ് തുടങ്ങിയില്ല. ഇരിട്ടി കുന്നോത്ത് യുപി സ്കൂളിലെ ബൂത്ത് നമ്പർ 10 A യിൽ വോട്ടിംഗ് മെഷീനിൽ തകരാർ മൂലം പോളിംഗ് തടസപ്പെട്ടു. ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ഉളിയനാട് സ്കൂളിൽ ബൂത്ത് 67 ലും വോട്ടിംഗ് യന്ത്രം തകരാറിലായതിനാൽ രാവിലെ ഏഴര വരെ വോട്ടിംഗ് തുടങ്ങാനായില്ല. നെടുമങ്ങാട്ടെ മന്നൂർകോണം  161 ബൂത്തിൽ വോട്ടിംഗ് തടസ്സപ്പെട്ടു. നെയ്യാറ്റിൻകരയിൽ 2 ഇടങ്ങളിൽ വോട്ടിംഗ് മെഷിൻ തകരാറിലാണ്. കമുകിൻ കോട്, വ്ലാങ്ങാമുറി ബുത്തുകളിലാണ് തകരാർ.

ചിറക്കടവ് പഞ്ചായത്തിലെ ചെറുവള്ളി ഗവ എൽ പി സ്കൂളിലെ 76  നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് മുക്കാൽ മണിക്കൂറോളം വോട്ടിംഗ് തടസപ്പെട്ടു. മോക്ക് eപാളിലാണ് തകരാർ കണ്ടെത്തിയത്. വോട്ടിംഗ് താമസിച്ചതോടെ 40ഓളം പേർ വോട്ട് ചെയ്യാതെ മടങ്ങി. കഴക്കൂട്ടം ബൂത്ത് നമ്പർ 20 മാധവവിലാസം ഹയർ സെക്കന്ററി സ്കൂളിൽ വോട്ടിംഗ് മെഷീൻ തകരാറായി. ഇടുക്കി വണ്ടിപ്പെരിയാർ വഞ്ചിവയൽ 183 ബൂത്തിലെ മെഷീനിലും തകരാർ. ഇവിടെ വോട്ടിംഗ് വൈകി. തിരുവനന്തപുരം മണ്ഡലത്തിലെ ആര്യശാലയിലെ 117 ആം നമ്പർ ബൂത്തിലും വോട്ടിങ് യന്ത്രം തകരാറായി. ചെങ്ങന്നൂർ പെണ്ണുക്കര യു പി സ്കൂൾ 94-ാം ബൂത്തിലെ വോട്ടിങ്ങ് യന്ത്രം തകരാറിലായി. നെടുങ്കണ്ടം പഞ്ചായത്ത് സ്കൂളിലെ ബൂത്തിൽ (101 A) വോട്ടിങ് മെഷിനിൽ തകരാറുണ്ടായത് മൂലം വോട്ടെടുപ്പ് വൈകുന്നു. തിരുവമ്പാടി മണ്ഡലം ബൂത്ത്‌ 96 കൂമ്പാറ ട്രൈബൽ സ്കൂളിൽ ഇതുവരെ വോട്ടിംഗ് ആരംഭിച്ചില്ല. കോഴിക്കോട് സൗത്തിലെ 127 നമ്പർ ബൂത്തിൽ കണ്ണഞ്ചേരി LP സ്കൂളിൽ വോട്ടിംഗ്  യന്ത്രത്തകരാർ റിപ്പോർട്ട് ചെയ്തു. 

ചങ്ങനാശേരി 118 നമ്പർ ബൂത്തിൽ മെഷീൻ തകരാർ..ഇത് വരെ പോളിംഗ് തുടങ്ങാനായില്ല. കാനിരപ്പള്ളി   ചിറക്കടവ് പഞ്ചായത്തിലെ ചെറുവള്ളി ഗവ എൽ പി സ്കൂളിലെ 76  നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് മുക്കാൽ മണിക്കൂറോളം വോട്ടിംഗ് തടസപ്പെട്ടു. ആറന്മുള മണ്ഡലത്തിലെ 75 നമ്പർ ബൂത്തിൽ മെഷീൻ തകരാർ. ഇടുക്കി ആലക്കോട് പഞ്ചായത്തിലെ അഞ്ചിരി മിനർവാ ബൂത്തിൽ വോട്ടിങ് ആരംഭിച്ച ഉടൻ മെഷീൻ കേടായി. വോട്ടിങ്  വൈകുന്നു. മാള പൊയ്യ എൽപി സ്കൂളിൽ 127ആം നമ്പർ ബൂത്തിൽ വോട്ടിംഗ്  യന്ത്രം തകരാറിലായി. വോട്ടിംഗ് ആരംഭിച്ചില്ല. പാണക്കാട് സി.കെ.എം.എൽ.പി സ്കൂ ളിൽ 95 നമ്പർ ബൂത്തിൽ വേട്ടെടുപ്പ് തുടങ്ങിയില്ല. തവനൂർ മണ്ഡലത്തിലെ ചിറ്റഴിക്കുന്ന് 104 നമ്പർ ബൂത്തി വോട്ടെടുപ്പ് തുടങ്ങിയില്ല. കോട്ടക്കൽ പുത്തൂർ ജി.എം.എൽ.പി സ്കൂൾ ബൂത്ത്  153 A, 154 A,,155 A  വോട്ടിങ് യന്ത്രത്തിന്  തകരാർ. വോട്ടിങ് നടക്കുന്നില്ല. എരുമപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 137 നമ്പർ ബൂത്തിൽ യന്ത്രം തകരാറിലായി. ആദ്യ വോട്ട് രേഖപ്പെടുത്തിയപ്പോഴാണ് തകരാർ സംഭവിച്ചത്. തുടർന്ന് അരമണിക്കൂറോളം വോട്ടിംഗ് തടസ്സപ്പെട്ടു. പുതിയ യന്ത്രം എത്തിച്ച് വോട്ടിംഗ് ആരംഭിച്ചു.

click me!