അട്ടപ്പാടിയില്‍ മൂന്നുനില കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണ് പോളിങ് ഓഫീസർക്ക് ഗുരുതര പരിക്ക്

Published : Apr 06, 2021, 02:21 PM ISTUpdated : Apr 06, 2021, 03:22 PM IST
അട്ടപ്പാടിയില്‍ മൂന്നുനില കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണ് പോളിങ് ഓഫീസർക്ക് ഗുരുതര പരിക്ക്

Synopsis

അഗളി ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് വന്നതായിരുന്നു വിദ്യാലക്ഷ്മി.   വീഴ്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

പാലക്കാട്: അട്ടപ്പാടിയിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് വന്ന പോളിങ് ഓഫീസർ 20 അടി താഴ്ചയിലേക്ക് വീണു. ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാലക്ഷ്മി (31) യാണ് അപകടത്തിൽപ്പെട്ടത്. മൂന്നുനില കെട്ടിടത്തിന്‍റെ മുകളിൽ നിന്നാണ് വീണത്. പുലർച്ചെ 5.30 ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാലക്ഷ്മിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

അഗളി ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് വന്നതായിരുന്നു വിദ്യാലക്ഷ്മി.  
വീഴ്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021