12 മണിക്ക് പോളിംഗ് ശരാശരി 35 ശതമാനം കടന്നു; കൂട്ടത്തിൽ 60 ശതമാനം പിന്നിട്ട ബൂത്തുകളും

Published : Apr 06, 2021, 12:15 PM ISTUpdated : Mar 22, 2022, 05:47 PM IST
12 മണിക്ക് പോളിംഗ് ശരാശരി 35 ശതമാനം കടന്നു; കൂട്ടത്തിൽ 60 ശതമാനം പിന്നിട്ട ബൂത്തുകളും

Synopsis

ആദ്യ അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോൾ കനത്ത പോളിംഗ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്.  ഇടുക്കിയിലാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. 

തിരുവനന്തപുരം: ആദ്യ അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോൾ കനത്ത പോളിംഗ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. കനത്ത ചൂടും വെയിലും വകവയ്ക്കാതെ സംസ്ഥാനത്തെ മിക്ക ബൂത്തിന് മുന്നിലും വലിയ നിരയാണ് ഉള്ളത്. പല ജില്ലകളിലും പോളിംഗ് നാൽപ്പത് ശതമാനത്തിന് അടുത്തെത്തിയിട്ടുണ്ട്. അതിനപ്പുറം ചില ബൂത്തുകളിലെങ്കിലും ഇതിനകം തന്നെ അറുപത് ശതമാനം പേര്‍ വോട്ട് ചെയ്ത് മടങ്ങിയ സ്ഥലങ്ങളും സംസ്ഥാനത്ത് ഉണ്ട്. 

സ്വതവെ പോളിംഗ് ശതമാനം കുറഞ്ഞിരിക്കുകയും മന്ദഗതിയിൽ പുരോഗമിക്കുകയും ചെയ്യുന്ന തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ വലിയ തോതിൽ തന്നെ പോളിംഗ് പുരോഗമിക്കുകയാണ്. ഇടുക്കിയിലാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. 

കനത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ അതിശക്തമായ പോളിംഗ് എന്നതാണ് ഇതുവരെയുള്ള ട്രെന്‍റ്. തിരുവനന്തപുരം ജില്ലയിലെ തന്നെ നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്

പന്ത്രണ്ട് മണിക്ക് സംസ്ഥാനത്ത് രേഖപ്പെടുത്തിയ പോളിംഗ് ശതമാനം 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021