പ്രചാരണത്തിനിടെ അപകടം; റോജി എം ജോണിന്‍റെ പര്യടന വാഹനങ്ങള്‍ക്ക് മീതെ പോസ്റ്റും മരവും വീണു

Published : Mar 24, 2021, 08:32 PM ISTUpdated : Mar 24, 2021, 08:43 PM IST
പ്രചാരണത്തിനിടെ അപകടം; റോജി എം ജോണിന്‍റെ പര്യടന വാഹനങ്ങള്‍ക്ക് മീതെ പോസ്റ്റും മരവും വീണു

Synopsis

എയർപോർട്ട് മരോട്ടിച്ചോട് കനാൽ ബണ്ട് റോഡിൽ വൈകിട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്. ശക്തമായ മഴയിലും കാറ്റിലുമാണ് വൈദ്യുതി പോസ്റ്റും മരവും വീണത്. 

കൊച്ചി: അങ്കമാലിയിലെ യുഡിഎഫ് സ്ഥാനാർത്ഥി റോജി എം ജോണിന്‍റെ പര്യടന വാഹനങ്ങൾക്ക് മീതെ വൈദ്യുതി പോസ്റ്റും മരവും വീണു. സ്ഥാനാർത്ഥിയും സംഘവും അപകടത്തിൽ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എയർപോർട്ട് മരോട്ടിച്ചോട് കനാൽ ബണ്ട് റോഡിൽ വൈകിട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്. ശക്തമായ മഴയിലും കാറ്റിലുമാണ് വൈദ്യുതി പോസ്റ്റും മരവും വീണത്. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. അങ്കമാലിയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് മരം വെട്ടിമാറ്റിയത്.


 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021