ജീവിച്ചിരിപ്പില്ലെന്ന് ബിഎൽഒയുടെ റിപ്പോര്‍ട്ട്; തപാൽ വോട്ട് ചെയ്യാനാവാതെ എംജിഎസ് നാരായണന്‍

Published : Mar 30, 2021, 03:05 PM IST
ജീവിച്ചിരിപ്പില്ലെന്ന് ബിഎൽഒയുടെ റിപ്പോര്‍ട്ട്; തപാൽ വോട്ട് ചെയ്യാനാവാതെ എംജിഎസ് നാരായണന്‍

Synopsis

ബിഎൽഒയ്ക്ക് പിഴവ് പറ്റിയതാണെന്നും വോട്ടർപട്ടികയിൽ പേരുള്ളതിനാൽ എപ്രിൽ ആറിന് പോളിംങ് ബൂത്തിൽ എംജിഎസിന് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം ഒരുക്കുമെന്നും ജില്ലാ കളക്ടർ എസ് സാംബശിവറാവു

കോഴിക്കോട്:ചരിത്രകാരൻ എംജിഎസ് നാരായണന് തപാൽ വോട്ട് ചെയ്യാനായില്ല. അദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന് ബിഎൽഒ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് എംജിഎസിന് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമായത്. ജീവിച്ചിരിപ്പില്ലെന്ന റിപ്പോര്‍ട്ട് വന്നതിനാല്‍ തപാല്‍ വോട്ടിനുള്ള ലിസ്റ്റില്‍ അദ്ദേഹം ഉള്‍പ്പെടാതെ പോവുകയായിരുന്നു.

ഇത്തവണ 80 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയിരുന്നു.ബിഎൽഒയ്ക്ക് പിഴവ് പറ്റിയതാണെന്നും വോട്ടർപട്ടികയിൽ പേരുള്ളതിനാൽ എപ്രിൽ ആറിന് പോളിംങ് ബൂത്തിൽ എംജിഎസിന് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം ഒരുക്കുമെന്നും ജില്ലാ കളക്ടർ എസ് സാംബശിവറാവു അറിയിച്ചു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021