പോളിങ് ദിനത്തിൽ വോട്ടുചെയ്യാൻ ബൂത്തിലെത്തിയ പലർക്കും വിനയായി തപാൽവോട്ട്

Published : Apr 06, 2021, 12:31 PM ISTUpdated : Apr 06, 2021, 12:46 PM IST
പോളിങ് ദിനത്തിൽ വോട്ടുചെയ്യാൻ ബൂത്തിലെത്തിയ പലർക്കും വിനയായി തപാൽവോട്ട്

Synopsis

നേരത്തെ വീട്ടിൽ എത്തി വോട്ട് രേഖപ്പെടുത്തി എന്നാണ് അവരോട് പോളിങ് ഓഫീസർമാർ പറഞ്ഞത്

മാനന്തവാടി/വൈപ്പിന്‍: പോളിങ് ദിനത്തിൽ തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാൻ ബൂത്തിലെത്തി വോട്ടുചെയ്യാൻ ശ്രമിച്ച പലരുടെയും വോട്ടുമുടക്കി തപാൽ വോട്ടുകൾ. മാനന്തവാടി എടവക പഞ്ചായത്ത് പള്ളിക്കലിൽ  വോട്ട് ചെയ്യാനെത്തിയ ആളുടെ വോട്ട് തപാൽ വോട്ടായി ചെയ്തെന്ന് പരാതി. പള്ളിക്കൽ സ്വദേശി മറിയം എന്ന സ്ത്രീയാണ് ഇങ്ങനെ ഒരു പരാതി നൽകിയത്. തന്റെ അറിവോ സമ്മതമോ കൂടാതെയാണ്  മറ്റാരോ പോസ്റ്റൽ വോട്ട് ചെയ്തത് എന്ന് ആരോപിച്ച് മറിയം പ്രിസൈഡിങ് ഓഫീസർക്ക് രേഖാമൂലം പരാതി നൽകിയിരിക്കുകയാണ്

അതുപോലെ തന്നെ, വൈപ്പിൻ ദേവി വിലാസം സ്കൂളിൽ എഴുപത്തിയൊന്നാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ വൃദ്ധക്കും വോട്ട് ചെയ്യാനായില്ല. നേരത്തെ വീട്ടിൽ എത്തി വോട്ട് രേഖപ്പെടുത്തി എന്നാണ് അവരോട് പോളിങ് ഓഫീസർമാർ പറഞ്ഞത്. എന്നാൽ തന്റെ വീട്ടിൽ വോട്ട് രേഖപ്പെടുത്താൻ ആരും വന്നില്ലെന്ന് മേരി തോമൻ പറഞ്ഞു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021