'ഒരു ബന്ധത്തിനുമില്ല, ലീഗ് വര്‍ഗീയ പാര്‍ട്ടി'; ശോഭയെ തള്ളി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

Published : Feb 27, 2021, 03:51 PM IST
'ഒരു ബന്ധത്തിനുമില്ല, ലീഗ് വര്‍ഗീയ പാര്‍ട്ടി'; ശോഭയെ തള്ളി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

Synopsis

ന്യൂനപക്ഷങ്ങളെയടക്കം ആകർഷിക്കാതെ കേരളത്തിൽ എങ്ങിനെ ബിജെപി അധികാരത്തിലെത്തുമെന്നാണ് ശോഭയുടെ ചോദ്യം. 

തിരുവനന്തപുരം: ലീഗ് സഹകരണ വിഷയത്തില്‍ ശോഭാ സുരേന്ദ്രനെ തള്ളി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ലീഗുമായി ഒരു ബന്ധത്തിനും ബിജെപിയില്ലെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. മോദിയുടെ നേതൃത്വം അംഗീകരിച്ചാൽ ലീഗുമായി സഹകരണമാകാമെന്നായിരുന്നു ചേലക്കരയിലെ വിജയയാത്രാ വേദിയിൽ ഇന്ന് ശോഭ പറഞ്ഞത്. ന്യൂനപക്ഷങ്ങളെയടക്കം ആകർഷിക്കാതെ കേരളത്തിൽ എങ്ങിനെ ബിജെപി അധികാരത്തിലെത്തുമെന്നാണ് ശോഭയുടെ ചോദ്യം. എന്നാല്‍ ലീഗ് വിരുദ്ധ കാർഡ് ആഞ്ഞുവീശി ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണത്തിനാണ് സുരേന്ദ്രന്‍ ശ്രമിക്കുന്നത്. 


 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021