രാഷ്ട്രീയമായി വിയോജിപ്പുണ്ട്, പക്ഷേ ഇടതുപക്ഷത്തുള്ളത് എൻ്റെ സഹോദരങ്ങൾ അവരെ വെറുക്കാനാവില്ല: രാഹുൽ ഗാന്ധി

Published : Apr 01, 2021, 11:51 AM ISTUpdated : Apr 01, 2021, 11:55 AM IST
രാഷ്ട്രീയമായി വിയോജിപ്പുണ്ട്, പക്ഷേ ഇടതുപക്ഷത്തുള്ളത് എൻ്റെ സഹോദരങ്ങൾ അവരെ വെറുക്കാനാവില്ല: രാഹുൽ ഗാന്ധി

Synopsis

ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചർച്ചകൾ തുടരണമെന്നും രാഹുൽ ഗാന്ധി 

മാനന്തവാടി: ഇടതുപക്ഷത്തെ വെറുക്കാൻ തനിക്കാവില്ലെന്ന് രാഹുൽ ഗാന്ധി. രാഷ്ട്രീയപമായ വിയോജിപ്പുകൾ അവരുമായുണ്ടെങ്കിലും എനിക്കൊരിക്കലും അവരെ വെറുക്കാനാവില്ല. അവരെല്ലാം എന്റെ സഹോദരി സഹോദരൻമാരാണ്. ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചർച്ചകൾ തുടരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മാനന്തവാടിയിൽ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു രാഹുൽ. 

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ വയനാടിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ആശയപോരാട്ടങ്ങൾക്ക് അപ്പുറം വയനാടിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു തെരഞ്ഞെടുപ്പായി ഇതിനെ കാണണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരവസരം ലഭിച്ചിട്ടും ഇടതു സർക്കാർ ആ അവസരം വിനിയോഗിച്ചില്ല. യുഡിഎഫ് വന്നാൽ വയനാട് മെഡിക്കൽ കോളേജ് യഥാർത്ഥ്യമാകുമെന്നും രാഹുൽ പറഞ്ഞു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021