രാഹുൽ ഗാന്ധി ഞായറാഴ്ച നേമത്തും തലസ്ഥാനത്തും; നാളെ കോഴിക്കോടും കണ്ണൂരും പ്രചാരണം

Published : Apr 02, 2021, 10:57 PM IST
രാഹുൽ ഗാന്ധി ഞായറാഴ്ച നേമത്തും തലസ്ഥാനത്തും; നാളെ കോഴിക്കോടും കണ്ണൂരും പ്രചാരണം

Synopsis

ഞായറാഴ്ച അഞ്ച് മണിക്ക് പൂജപ്പുരയിൽ നടക്കുന്ന പ്രചരണയോഗത്തിലാകും നേമം സ്ഥാനാ‍ർത്ഥി കെ മുരളീധരന് വേണ്ടി കോൺഗ്രസ് മുൻ അധ്യക്ഷൻ വോട്ട് ചോദിക്കുക

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി നേമത്ത് എത്തും. കേരളത്തിൽ ബിജെപിയുടെ ഏക സീറ്റായ നേമം മണ്ഡ‍ലം പിടിച്ചെടുക്കാനായി പോരാട്ടത്തിനിറങ്ങിയ കെ മുരളീധരന്‍ ആവശ്യപ്പെട്ടതനുസരിച്ച് എത്താമെന്നറിയിച്ചിരുന്ന പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തിലായതോടെയാണ് രാഹുൽ എത്തുന്നത്.

ശനിയാഴ്ച രാവിലെ കോഴിക്കോട് എത്തുന്ന രാഹുൽ ഞായറാഴ്ച വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തും.ശനിയാഴ്ച കോഴിക്കോടും കണ്ണൂരുമാണ് രാഹുലിന് പ്രചാരണ പരിപാടികളുണ്ടാകുക. ഞായറാഴ്ച അഞ്ച് മണിക്ക് പൂജപ്പുരയിൽ നടക്കുന്ന പ്രചരണയോഗത്തിലാകും നേമം സ്ഥാനാ‍ർത്ഥി കെ മുരളീധരന് വേണ്ടി കോൺഗ്രസ് മുൻ അധ്യക്ഷൻ വോട്ട് ചോദിക്കുക.

കൊവിഡ് നിരീക്ഷണത്തിലായതിനെ തുടര്‍ന്നാണ് പ്രിയങ്ക ഗാന്ധി നേമത്തെ പ്രചാരണം റദ്ദാക്കിയത്. ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രിയങ്ക സ്വയം നിരീക്ഷണത്തില്‍ പോവുകയായിരുന്നു. കൊവിഡ് പരിശോധനയില്‍ നെഗറ്റീവാണെങ്കിലും മൂന്ന് നാല് ദിവസം താന്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് വീഡിയോ സന്ദേശത്തിലൂടെ പ്രിയങ്ക ഗാന്ധി അറിയിച്ചു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021