യുവതി പ്രവേശത്തെ അനുകൂലിക്കുന്നുണ്ടോ ? മുഖ്യമന്ത്രി അതിനാണ് മറുപടി പറയേണ്ടതെന്ന് ചെന്നിത്തല

Published : Mar 21, 2021, 11:48 AM ISTUpdated : Mar 21, 2021, 11:52 AM IST
യുവതി പ്രവേശത്തെ അനുകൂലിക്കുന്നുണ്ടോ ? മുഖ്യമന്ത്രി അതിനാണ് മറുപടി പറയേണ്ടതെന്ന് ചെന്നിത്തല

Synopsis

കടകംപള്ളിയുടെ ഖേദപ്രകടനം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ നേരത്തെ സർക്കാരും പിണറായിയും എടുത്ത നിലപാടിൽ അവർ ഉറച്ചു നിൽക്കുന്നു എന്നു വ്യക്തമായെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ സിപിഎമ്മിന്‍റെ തനിനിറം പുറത്തായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കടകംപള്ളിയുടെ ഖേദപ്രകടനം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ നേരത്തെ സർക്കാരും പിണറായിയും എടുത്ത നിലപാടിൽ അവർ ഉറച്ചു നിൽക്കുന്നു എന്നു വ്യക്തമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു. ശബരിമല യുവതീ പ്രവേശത്തെ അനുകൂലിക്കുന്നുണ്ടോ? സത്യവാങ്മൂലം തിരുത്താൻ തയ്യാറാകുമോ ? എന്നീ ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയേണ്ടതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

ശബരിമലയിൽ ഉള്ളിലുള്ള നിലപാട് പുറത്ത് വന്നതോടെ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം സിപിഎം പിൻവലിക്കണം. ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021