മുഖ്യമന്ത്രിയാകാൻ തയ്യാർ, ബിജെപിയെ അധികാരത്തിലെത്തിക്കുക ലക്ഷ്യം: ഇ ശ്രീധരൻ

Published : Feb 19, 2021, 03:37 PM ISTUpdated : Feb 19, 2021, 03:38 PM IST
മുഖ്യമന്ത്രിയാകാൻ തയ്യാർ, ബിജെപിയെ അധികാരത്തിലെത്തിക്കുക ലക്ഷ്യം: ഇ ശ്രീധരൻ

Synopsis

ഗവർണർ സ്ഥാനത്തോട് താത്പര്യമില്ല. സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്യാനാവാത്ത ഭരണഘടനാ പദവിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു

ദില്ലി: സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബിജെപിയിൽ അംഗത്വമെടുത്തതുമായി ബന്ധപ്പെട്ട് വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നതിനെ എതിർക്കില്ല. ബിജെപിയെ കേരളത്തിൽ അധികാരത്തിൽ എത്തിക്കാനുള്ള ഉദ്ദേശത്തോടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. കേരളത്തിൽ അധികാരത്തിൽ എത്തുകയാണെങ്കിൽ സംസ്ഥാനത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുകയും വികസനം  കൊണ്ടുവരികയും  ചെയ്യും. ഗവർണർ സ്ഥാനത്തോട് താത്പര്യമില്ല. സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്യാനാവാത്ത ഭരണഘടനാ പദവിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021