1991 മോഡൽ വിജയം ബേപ്പൂരിൽ ആവര്‍ത്തിക്കുമെന്ന് മുഹമ്മദ് റിയാസ്

Published : Mar 10, 2021, 03:09 PM ISTUpdated : Mar 10, 2021, 03:59 PM IST
1991 മോഡൽ വിജയം ബേപ്പൂരിൽ ആവര്‍ത്തിക്കുമെന്ന് മുഹമ്മദ് റിയാസ്

Synopsis

1991ലെ ബേപ്പൂർ മോഡൽ വിജയം ഈ തെരെഞ്ഞെടുപ്പിലും ബേപ്പൂരിൽ ആവർത്തിക്കും. ബേപ്പൂരിലെ കോലീബി സഖ്യത്തെ അതിശക്തമായി നേരിടുമെന്നും റിയാസ് പറഞ്ഞു. 

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ബേപ്പൂർ ഉൾപ്പടെയുള്ള 13 മണ്ഡലങ്ങളിലും മികച്ച വിജയം നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനും ബേപ്പൂരിലെ സിപിഎം സ്ഥാനാർത്ഥിയുമായ എ. മുഹമ്മദ് റിയാസ്. 1991ലെ ബേപ്പൂർ മോഡൽ വിജയം ഈ തെരെഞ്ഞെടുപ്പിലും ബേപ്പൂരിൽ ആവർത്തിക്കും. ബേപ്പൂരിലെ കോലീബി സഖ്യത്തെ അതിശക്തമായി നേരിടുമെന്നും റിയാസ് പറഞ്ഞു. 

സിപിഎമ്മിൻ്റെ സിറ്റിംഗ് സീറ്റായ ബേപ്പൂരിൽ നിലവിലെ എംഎൽഎയായ വി.കെ.സി.മമ്മദ് കോയക്ക് പകരമായിട്ടാണ് മുഹമ്മദ് റിയാസിനെ സിപിഎം ഇറക്കുന്നത്. യുഡിഎഫിൽ ഇതുവരെ കോണ്‍ഗ്രസ് മത്സരിച്ചു വന്നിരുന്ന ബേപ്പൂര്‍ സീറ്റ് ഇക്കുറി മുസ്ലീം ലീഗിന് വിട്ടുകൊടുത്തിരിക്കുകയാണ്. ബിജെപിക്കും നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണിത്.  

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021