വടകര സ്ഥാനാർത്ഥി പ്രഖ്യാപനം നാളെയെന്ന് ആർഎംപി, യുഡിഎഫ് നിർദ്ദേശം പരിഗണിക്കും

Published : Mar 13, 2021, 06:06 PM IST
വടകര സ്ഥാനാർത്ഥി പ്രഖ്യാപനം നാളെയെന്ന് ആർഎംപി, യുഡിഎഫ് നിർദ്ദേശം പരിഗണിക്കും

Synopsis

കെകെ രമ സ്ഥാനാർത്ഥിയാകണമെന്ന യുഡിഎഫ് നിർദ്ദേശം ആർഎംപി പരിഗണിക്കും. എന്നാൽ ഈ നിർദ്ദേശം പാർട്ടിയിൽ ഒരു സമ്മർദ്ദവും സൃഷ്ടിക്കുന്നില്ല

കോഴിക്കോട്: വടകര നിയോജക മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം നാളെയെന്ന് ആർഎംപി നേതൃത്വം. രക്തസാക്ഷിയായ ടിപി ചന്ദ്രശേഖരന്റെ ഭാര്യയും പാർട്ടി നേതാവുമായ കെകെ രമ സ്ഥാനാർത്ഥിയാകണമെന്ന് കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ആർഎംപി നേതാക്കൾ പറയുന്നത്. കെകെ രമ സ്ഥാനാർത്ഥിയാകണമെന്ന യുഡിഎഫ് നിർദ്ദേശം ആർഎംപി പരിഗണിക്കും. എന്നാൽ ഈ നിർദ്ദേശം പാർട്ടിയിൽ ഒരു സമ്മർദ്ദവും സൃഷ്ടിക്കുന്നില്ല. സ്ഥാനാർത്ഥി ആരാകണമെന്ന കാര്യത്തിൽ പാർട്ടി സ്വതന്ത്രമായി തീരുമാനമെടുക്കുമെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. മണ്ഡലത്തിൽ കെകെ രമ സ്ഥാനാർത്ഥിയാവുകയാണെങ്കിൽ പിന്തുണക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021