'ശബരിമല ചര്‍ച്ചയാകും'; കഴക്കൂട്ടത്ത് ശോഭ വന്നാലും യുഡിഎഫ് സാധ്യത മങ്ങില്ലെന്ന് ലാല്‍

Published : Mar 17, 2021, 11:02 AM ISTUpdated : Mar 17, 2021, 11:22 AM IST
'ശബരിമല ചര്‍ച്ചയാകും'; കഴക്കൂട്ടത്ത് ശോഭ വന്നാലും യുഡിഎഫ് സാധ്യത മങ്ങില്ലെന്ന് ലാല്‍

Synopsis

ബിജെപി സ്ഥാനാർഥി ആയി ശോഭ സുരേന്ദ്രൻ ഉൾപ്പെടെ ആരു വന്നാലും തന്‍റെ വിജയ സാധ്യതയെ ബാധിക്കില്ല. ബിജെപി കഴിഞ്ഞ തവണ പിടിച്ച വോട്ട് പോലും ഇത്തവണ പിടിക്കില്ലെന്നും എസ് എസ് ലാല്‍.

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിൽ ശബരിമല ചർച്ചയാകുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഡോ.എസ് എസ് ലാൽ. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രന്‍ വന്നാലും യുഡിഎഫിന്‍റെ വിജയസാധ്യത മങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി സ്ഥാനാർഥി ആയി ശോഭ സുരേന്ദ്രൻ ഉൾപ്പെടെ ആരു വന്നാലും തന്‍റെ വിജയ സാധ്യതയെ ബാധിക്കില്ല. ബിജെപി കഴിഞ്ഞ തവണ പിടിച്ച വോട്ട് പോലും ഇത്തവണ പിടിക്കില്ല. ഇപ്പോഴും സ്ഥാനാർത്ഥിയെ കുറിച്ച് തീരുമാനം പോലും എടുക്കാൻ ആകാത്ത പാർട്ടിയെ കുറിച്ച് ആലോചിച്ച് ആശങ്കപെടേണ്ട കാര്യമില്ലെന്നും എസ് എസ് ലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

2016ൽ ഏറ്റവും വാശിയേറിയ ത്രികോണ പോര് കണ്ട മണ്ഡലങ്ങളിലൊന്നാണ് കഴക്കൂട്ടം. കടകംപള്ളി സുരേന്ദ്രനും വി മുരളീധരനും എം എ വാഹിദും ഏറ്റുമുട്ടിയപ്പോൾ 7347 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ കടകംപള്ളി വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയായി ഇക്കുറിയും കടകംപളളി സുരേന്ദ്രനാണ് ഉള്ളത്. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021