ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും, സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അമിത് ഷാ

Published : Mar 24, 2021, 12:51 PM ISTUpdated : Mar 24, 2021, 02:28 PM IST
ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും, സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അമിത് ഷാ

Synopsis

കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്നും അമിത് ഷാ കൊച്ചിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊച്ചി: ശബരിമല വിഷയം തെരഞ്ഞെടുപ്പൽ പ്രതിഫലിക്കുമെന്ന് അമിത് ഷാ. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്നും പ്രിൻസിപ്പൽ സെക്രട്ടറിക്ക് പങ്കുണ്ടായിരുന്നില്ലേ എന്നും അമിത് ഷാ ചോദിച്ചു. കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്നും അമിത് ഷാ കൊച്ചിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
ഭരണതുടര്‍ച്ചയെന്നത് ജനങ്ങളുടെ വിലയിരുത്തലല്ലെന്നും അത് ചാനലുകളുടെ വിലയിരുത്തലാണെന്നുമാണ് ബിജെപി നേതാവിന്റെ പ്രതികരണം. 

സ്വർണ്ണക്കടത്ത് കേസ് തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നും അന്വേഷണത്തിൽ രാഷ്ട്രീയ അജണ്ടയുണ്ടോയെന്നും ചോദിച്ചപ്പോൾ രാജ്യത്ത് അഴിമതിയുണ്ടായാൽ അത് രാജ്യത്തെ ഏജൻസികൾ അല്ലാതെ ആരാണ് അന്വേഷിക്കുകയെന്നായിരുന്നു അമിത് ഷായുടെ മറു ചോദ്യം. 
രാജ്യത്ത് അഴിമതിയുണ്ടായാൽ അത് ഇഡി തന്നെയാണ് അന്വേഷിക്കുക. അല്ലാതെ പുറത്ത് നിന്നുള്ള ഏജൻസികളല്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അത് തുടരും. 

ഇത്തവണ ബിജെപിക്ക് നല്ല സാധ്യതയുണ്ട്. എൽഡിഎഫിൻ്റെയും യുഡിഎഫിന്റെയും അഴിമതി ജനങ്ങൾക്ക് മടുത്തു. അമിത് ഷാ പറയുന്നു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021