ജനം ചേർത്തുപിടിച്ചു, നന്ദി വാക്കുകളിലൊതുക്കില്ല; പ്രതികരണവുമായി ഷാഫി പറമ്പിൽ

Published : May 02, 2021, 04:25 PM IST
ജനം ചേർത്തുപിടിച്ചു, നന്ദി വാക്കുകളിലൊതുക്കില്ല; പ്രതികരണവുമായി ഷാഫി പറമ്പിൽ

Synopsis

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പാലക്കാട്ട് ഷാഫി പറമ്പിൽ വിജയിച്ചു. വിജയത്തിൽ  ജനങ്ങൾക്ക് നന്ദി പറഞ്ഞായിരുന്നു ഷാഫിയുടെ ആദ്യ പ്രതികരണം

പാലക്കാട്: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പാലക്കാട്ട് ഷാഫി പറമ്പിൽ വിജയിച്ചു. വിജയത്തിൽ  ജനങ്ങൾക്ക് നന്ദി പറഞ്ഞായിരുന്നു ഷാഫിയുടെ ആദ്യ പ്രതികരണം. 3840 വോട്ടിനാണ് ഷാഫിയുടെ വിജയം. ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനാണ് രണ്ടാം സ്ഥാനത്ത്. 

മാധ്യമ സുഹൃത്തുക്കളും മറ്റുമായി പ്രതികൂലമാണെന്ന് പറഞ്ഞെങ്കിലും സ്ഥിതി മെല്ലെ മെല്ലെ മാറിമറിഞ്ഞു ഐക്യജനാധിപത്യമുന്നണി വിജയിച്ചിരിക്കുന്നു. പാലക്കാട്ടെ ജനങ്ങളോട് നന്ദി പറയുന്നു. നന്ദി വാക്കുകളിൽ ഒതുങ്ങില്ല. പ്രവർത്തനങ്ങളിലൂടെ തെളിയിക്കും. 

3863ന്റെ ഭൂരിപക്ഷം മൂപ്പതിനായിരത്തിന്റെ പ്രാധാന്യത്തോടെ കാണുന്നു. യുഡിഎഫന് എതിരായ കാലാവസ്ഥ കേരളത്തിലുടനീളം അപ്രതീക്ഷിതമായി ഉണ്ടായപ്പോളും പാലക്കാടിന്റെ മതേതര മനസ് കാത്തു.  പാലക്കാടിന്റെ വികസനത്തിന്റെയും പുരോഗമനത്തിന്റെയും കാര്യത്തിൽ രാഷ്ട്രീയം കലർത്തുന്ന ആളല്ല. 

ഫലം ഏതാണ്ട് ഉറപ്പായ സമയത്ത് എതിർ സ്ഥാനാർത്ഥികളായ ഇ ശ്രീധരനെയും സിപി പ്രമോദിനെയും വിളിച്ചു. അവരുടെ പിന്തുണയുണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ അതീതമായി നൽകാമെന്ന് അവരും ഉറപ്പുനൽകിയിട്ടുണ്ട്. ചേർത്തുനിർത്തിയ പാലക്കാട്ടെ ജനങ്ങളോട് നന്ദി പറയാൻ വാക്കുകളില്ലെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021