'കേരളത്തില്‍ ബിജെപി നേട്ടമുണ്ടാക്കും'; ലൗ ജിഹാദില്‍ നിയമനിര്‍മ്മാണം അനിവാര്യമെന്ന് ശിവരാജ് സിങ്ങ് ചൗഹാന്‍

Published : Apr 02, 2021, 07:17 PM ISTUpdated : Apr 02, 2021, 07:26 PM IST
'കേരളത്തില്‍ ബിജെപി നേട്ടമുണ്ടാക്കും'; ലൗ ജിഹാദില്‍ നിയമനിര്‍മ്മാണം അനിവാര്യമെന്ന് ശിവരാജ് സിങ്ങ് ചൗഹാന്‍

Synopsis

കേരളത്തില്‍ പോരടിക്കുന്നവര്‍ ബംഗാളില്‍ പങ്കാളികളാണ്. കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും കേരളത്തില്‍ മാറ്റം സുനിശ്ചിതമാണെന്നുമാണ് ശിവരാജ് സിങ്ങ് ചൗഹാന്‍ പങ്കുവെക്കുന്ന പ്രതീക്ഷ.

പാലക്കാട്: കേരളത്തില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍. കേരളത്തിലെ ഇടത് വലത് മുന്നണികള്‍ ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. ഒരുകൂട്ടര്‍ സോളാര്‍ തട്ടിപ്പും മറ്റൊരു കൂട്ടര്‍ മറ്റൊരു കൂട്ടര്‍ ഡോളര്‍ കടത്തും നടത്തുന്നു. കളവില്‍ ഇരുവരും തുല്ല്യമാണെന്നാണ് ശിവരാജ് സിങ്ങ് ചൗഹാന്‍ പറയുന്നത്.

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ട്. കേരളത്തില്‍ പോരടിക്കുന്നവര്‍ ബംഗാളില്‍ പങ്കാളികളാണ്. കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും കേരളത്തില്‍ മാറ്റം സുനിശ്ചിതമാണെന്നുമാണ് ശിവരാജ് സിങ്ങ് ചൗഹാന്‍ പങ്കുവെക്കുന്ന പ്രതീക്ഷ.

ലൗവ് ജിഹാദില്‍ നിയമനിര്‍മാണം അനിവാര്യമെന്നാണ് ചൗഹാന്‍റെ നിരീക്ഷണം. ബിജെപി പ്രണയത്തിന് എതിരല്ല എന്നാല്‍ ജിഹാദിനെതിരെ നിയമം വേണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തി. കേരളം അതിനു മടിക്കുകയാണ്.
ബിജെപി അധികാരത്തിലെത്തിയാല്‍ നിയമ നിര്‍മാണം നടത്തുമെന്നും ചൗഹാന്‍ പറഞ്ഞു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021