'ഇത്തവണ മത്സരിക്കാനില്ല'; പാര്‍ട്ടി നേതൃത്വത്തെ തീരുമാനം അറിയിച്ചെന്ന് ശോഭ സുരേന്ദ്രന്‍

Published : Feb 18, 2021, 11:21 AM ISTUpdated : Feb 18, 2021, 12:25 PM IST
'ഇത്തവണ മത്സരിക്കാനില്ല'; പാര്‍ട്ടി നേതൃത്വത്തെ തീരുമാനം അറിയിച്ചെന്ന് ശോഭ സുരേന്ദ്രന്‍

Synopsis

പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്തിട്ടാണ് സമരത്തിന് ഇറങ്ങയിതെന്നും പിന്തുണയുണ്ടെന്നും ശോഭ പറഞ്ഞു. 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രന്‍. തീരുമാനം പാര്‍ട്ടി നേതൃത്വത്തെ ശോഭ അറിയിച്ചതായാണ് വിവരം. പിഎസ്‍സി സമരപന്തലില്‍ എത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്നും ശോഭ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരക്കാർക്ക് ഐക്യദാർഢ്യവുമായി ശോഭാ സുരേന്ദ്രൻ ആരംഭിച്ച 48 മണിക്കൂർ ഉപവാസ സമരം തുടരുകയാണ്.

സംസ്ഥാന നേതൃത്വവുമായി ഉടക്കിനിൽക്കുന്ന ശോഭ സ്വന്തം നിലയ്ക്കാണ് സമരത്തിനറങ്ങിയത്. എന്നാല്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്തിട്ടാണ് സമരത്തിന് ഇറങ്ങയിതെന്നും പിന്തുണയുണ്ടെന്നും ശോഭ പറഞ്ഞു. സ്ത്രീകൾക്ക് മത്സര രംഗത്ത് വരണം എന്നവശ്യപ്പെട്ട ആളാണ് താൻ. താന്‍ പിന്മാറുന്നത് കൂടുതല്‍ സ്ത്രീകള്‍ മത്സര രംഗത്ത് വരാനാണെന്നും ശോഭ പറഞ്ഞു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021