'കോടതിയും കേസും തനിക്ക് പുത്തരിയല്ല'; പൂതന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ

Published : Mar 22, 2021, 09:51 PM ISTUpdated : Mar 22, 2021, 09:57 PM IST
'കോടതിയും കേസും തനിക്ക് പുത്തരിയല്ല'; പൂതന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ

Synopsis

താൻ പറഞ്ഞതിന്റെ അർത്ഥം മനസിലാക്കാൻ പോലും കടകംപളളിക്ക് കഴിഞ്ഞിട്ടില്ല. കോടതിയും കേസും തനിക്ക് പുത്തരിയല്ല, ഇത് ആള്‍ വേറെയാണ്. ജനങ്ങൾ തനിക്കൊപ്പമാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. 

തിരുവനന്തപുരം: കടകംപളളി സുരേന്ദ്രനെതിരായ പൂതന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി ശോഭ സുരേന്ദ്രൻ. താൻ പറഞ്ഞതിന്റെ അർത്ഥം മനസിലാക്കാൻ പോലും കടകംപളളിക്ക് കഴിഞ്ഞിട്ടില്ല. കോടതിയും കേസും തനിക്ക് പുത്തരിയല്ല, ഇത് ആള്‍ വേറെയാണ്. ജനങ്ങൾ തനിക്കൊപ്പമാണെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ശോഭ സുരേന്ദ്രന്‍റെ പൂതന പരാമർശത്തിനെതിരെ ഡിവൈഎഫ്ഐ നേതാവ് ബി എസ് സജി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. വിശ്വാസികളെ ദ്രോഹിക്കാൻ വന്ന പൂതനയാണ് കടകംപള്ളി സുരേന്ദ്രൻ എന്നായിരുന്നു ശോഭസുരേന്ദ്രൻ്റെ പരാമർശം. പരാമർശം ജനം വിലയിരുത്തും എന്നായിരുന്നു കടകംപള്ളിയുടെ മറുപടി. കഴിഞ്ഞ ദിവസം എൻഡിഎ കൺവെൻഷനിൽ നടത്തിയ പരാമർശമാണ് കഴക്കൂട്ടം മണ്ഡലത്തിലെ ഇപ്പോഴത്തെ ചര്‍ച്ച. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021