ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്തേക്ക്; ശോഭക്ക് സീറ്റ് നൽകണമെന്ന നിലപാടിലുറച്ച് ദേശീയ നേതൃത്വം

By Web TeamFirst Published Mar 16, 2021, 10:46 AM IST
Highlights

കഴക്കൂട്ടത്ത് തന്നെ ശോഭ സുരേന്ദ്രന് സീറ്റ് നൽകുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നേരിട്ടാണ് വിഷയത്തിൽ ഇടപെടുന്നതെന്ന് റിപ്പോർട്ടുകൾ.

ദില്ലി: ശോഭ സുരേന്ദ്രന് സീറ്റ് നൽകണമെന്ന നിലപാടിൽ ഉറച്ച് ദേശീയ നേതൃത്വം. വിജയസാധ്യത പരിഗണിച്ചാൽ മികച്ച സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനാണെന്നും കേന്ദ്ര നേതാക്കൾ അഭിപ്രായപ്പെട്ടു. തീരുമാനം ഉടൻ ഉണ്ടാകുമെന്നും ബിജെപി നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. അതേസമയം, ശോഭ സുരേന്ദ്രൻ അനാവശ്യവിവാദങ്ങൾ ഉണ്ടാക്കിയെന്ന് ദേശീയ നേതൃത്വത്തിന് ചില നേതാക്കളുടെ പരാതി നൽകി.

കഴക്കൂട്ടത്ത് തന്നെ ശോഭ സുരേന്ദ്രന് സീറ്റ് നൽകുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നേരിട്ടാണ് വിഷയത്തിൽ ഇടപെടുന്നതെന്ന് റിപ്പോർട്ടുകൾ.കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർത്ഥി ആരായിരിക്കുമെന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടായേക്കും. കടകംപള്ളി സുരേന്ദ്രനെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് ശോഭാ സുരേന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു. ഇതോടെ ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹവും ശക്തമായി.

എന്നാല്‍ മണ്ഡലം വിട്ടുകൊടുക്കുന്നതിനോട് വി മുരളീധരൻ പക്ഷത്തിന് കടുത്ത എതിർപ്പുണ്ട്. ശോഭ സുരേന്ദ്രൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും പാർട്ടി തീരുമാനം അനുസരിക്കുകയാണ് അച്ചടക്കമുള്ള പാർട്ടിപ്രവർത്തകരുടെ ഉത്തരവാദിത്തമെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കുമ്മനത്തിന്റെ പ്രതികരണം. 

click me!