
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി. സ്വേച്ഛാധിപത്യ നേതൃത്വത്തെ ജനം തള്ളുമെന്നുറപ്പുണ്ടെന്ന് സോണിയ ഗാന്ധി പറഞ്ഞു.
സാമൂഹിക സൗഹാർദ്ദവും സമാധാനവും പുലരാൻ യുഡിഎഫിന് വോട്ട് ചെയ്യണം. സുതാര്യവും ഉത്തരവാദിത്തവും ഉള്ള ഭരണം ഉറപ്പ് നൽകുന്നുവെന്നും ന്യായ് പദ്ധതി പാവപ്പെട്ടവർക്ക് ഗുണം ചെയ്യുമെന്നും സോണിയ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു.