കേരളത്തിൽ അധികാരത്തിലെത്തിയാൽ ശബരിമലക്കായി പ്രത്യേക നിയമം കൊണ്ടുവരും: രാജ്നാഥ് സിംഗ്

Published : Mar 28, 2021, 01:54 PM ISTUpdated : Mar 28, 2021, 02:16 PM IST
കേരളത്തിൽ അധികാരത്തിലെത്തിയാൽ ശബരിമലക്കായി പ്രത്യേക നിയമം കൊണ്ടുവരും: രാജ്നാഥ് സിംഗ്

Synopsis

ക്ഷേത്രങ്ങളുടെ ഭരണം രാഷ്ട്രീയക്കാരിൽ നിന്ന് മാറ്റി വിശ്വാസികളെ ഏൽപ്പിക്കും. ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും രാജ്നാഥ് സിംഗ് 

കോട്ടയം: കേരളത്തിൽ അധികാരത്തിലെത്തിയാൽ ശബരിമല വിശ്വാസ സംരക്ഷണത്തിന് പ്രത്യേക നിയമനിര്‍മ്മാണം നടത്തുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. ആചാരങ്ങൾ നിലനിര്‍ത്താൻ നടപടി സ്വീകരിക്കും. ക്ഷേത്രങ്ങളുടെ ഭരണം രാഷ്ട്രീയക്കാരിൽ നിന്ന് മാറ്റി വിശ്വാസികളെ ഏൽപ്പിക്കുമെന്നും രാജ്നാഥ് സിംഗ് കോട്ടയത്ത് പാമ്പാടിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിച്ചു. ലൗ ജിഹാദിനെതിരെയും നിയമ നിര്‍മ്മാണം നടത്തുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. 

എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും കേരളത്തിൽ വികസനം സാധ്യമാകുന്നില്ല. യുവാക്കൾ തൊഴിലില്ലാതെ അലയുന്ന അവസ്ഥയാണ്. ബിജെപി അധികാരത്തിലെത്തിയാൽ ഇതിനെല്ലാം സമഗ്രമായ മാറ്റം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലിപ്പോൾ യുഡിഎഫിനും എൽഡിഎഫിനും ബദലായി ബിജെപി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിൽ റോഡ് ഷോ അടക്കം  പ്രചാരണ പരിപാടികളാണ് ബിജെപി സംഘടിപ്പിച്ചത്. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021