'പിബിയില്‍ നിന്ന് പിണറായി മാത്രം സ്ഥാനാര്‍ത്ഥി', മറ്റാരും മത്സരിക്കില്ലെന്ന് എസ്ആര്‍പി

Published : Feb 08, 2021, 08:30 PM IST
'പിബിയില്‍ നിന്ന് പിണറായി മാത്രം സ്ഥാനാര്‍ത്ഥി', മറ്റാരും മത്സരിക്കില്ലെന്ന് എസ്ആര്‍പി

Synopsis

ശബരിമലയിൽ പ്രധാനം ജനങ്ങളുടെ അഭിപ്രായമാണെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. ശബരിമലയിൽ മുൻ അനുഭവങ്ങൾ പാർട്ടി വിലയിരുത്തി. അതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിലപാട്. 

ദില്ലി: കേരളത്തിൽ നിന്നുള്ള പൊളിറ്റ്ബ്യൂറോ അംഗങ്ങളിൽ പിണറായി വിജയൻ മാത്രമെ മത്സരിക്കുവെന്ന് എസ് രാമചന്ദ്രൻ പിള്ള. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ സിപിഎം സെക്രട്ടറി സ്ഥാനത്ത് കോടിയേരിക്ക് മടങ്ങിവരാമെന്നും എസ്ആര്‍പി പറഞ്ഞു. വൈരുദ്ധ്യാത്മക ഭൗതികവാദം നിലവില്‍ ഇന്ത്യയിൽ പ്രായോഗികമല്ലെന്ന എം വി ഗോവിന്ദന്‍റെ നിലപാടും എസ്ആര്‍പി തിരുത്തി. 

വൈരുദ്ധ്യാത്മക ഭൗതിക വാദം എന്നത് ശാസ്ത്രത്തിന്‍റെയും യുക്തിയുടേയും അടിസ്ഥാനത്തിലുള്ള പൊതു വീക്ഷണം ആണ്. അത് എല്ലാ കാലത്തും പ്രായോഗികമാണ്.  നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് പ്രസക്തിയില്ലെന്ന എംവി ഗോവിന്ദന്‍റെ പ്രസ്താവന പ്രസംഗത്തിന്‍റെ ഒരു ഭാഗം അടര്‍ത്തിയെടുത്തതാണെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.

ശബരിമലയിൽ പ്രധാനം ജനങ്ങളുടെ അഭിപ്രായമാണെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. ശബരിമലയിൽ മുൻ അനുഭവങ്ങൾ പാർട്ടി വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിലപാട്. ശബരിമലയിൽ ജനങ്ങളുടെ വികാരം പ്രധാനമാണ്. ഇനി വിധി വന്നാലും എല്ലാവരുമായി ചർച്ച നടത്തി സമവായമുണ്ടാക്കി മാത്രം മുന്നോട്ട്.എന്നായിരുന്നു എസ്ആര്‍പിയുടെ പ്രതികരണം

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021