
കൊല്ലം: കേരളത്തിൻരെ വികസനം സംസ്ഥാന സർക്കാർ തടസ്സപ്പെടുത്തുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അഭിപ്രായപ്പെട്ടു. ദേശീയപാതാ വികസനമടക്കം കേന്ദ്ര പദ്ധതികൾക്ക് സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഫാദർ ടോം ഉഴുന്നാലിലിന്റെ മോചനം സാധ്യമായതും ലിബിയയിൽ നിന്നുള്ള നഴ്സുമാരുടെ മോചനം സാധ്യമായതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ ഇടപെടലുകൾ കൊണ്ടാണ്. എൽ ഡി എഫ് അയ്യപ്പ വിശ്വാസികളെ അടിച്ചമർത്താൻ ശ്രമിച്ചു. യുഡിഎഫ് അത് നോക്കി നിന്നു. ബിജെപി മാത്രമാണ് ഭക്തർക്കൊപ്പം ഉണ്ടായിരുന്നതെന്നും ജെ പി നദ്ദ പറഞ്ഞു.