തൃപ്പൂണിത്തറയിൽ 992 വോട്ടുകൾക്ക് കെ ബാബുവിന് വിജയം

Published : May 02, 2021, 08:03 PM ISTUpdated : May 02, 2021, 08:04 PM IST
തൃപ്പൂണിത്തറയിൽ 992 വോട്ടുകൾക്ക് കെ ബാബുവിന് വിജയം

Synopsis

രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ നോക്കിക്കണ്ട തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബു  992 വോട്ടുകൾക്ക് വിജയിച്ചു. 99 സീറ്റുകളുമായി തുടർഭരണത്തിലേക്ക് കടക്കുന്ന പിണറായി സർക്കാരിന് വലിയ തിരിച്ചടി നേരിട്ട മണ്ഡലങ്ങളിലൊന്നാണ് തൃപ്പൂണിത്തറ. 

എറണാകളും: രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ നോക്കിക്കണ്ട തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബു  992 വോട്ടുകൾക്ക് വിജയിച്ചു. 99 സീറ്റുകളുമായി തുടർഭരണത്തിലേക്ക് കടക്കുന്ന പിണറായി സർക്കാരിന് വലിയ തിരിച്ചടി നേരിട്ട മണ്ഡലങ്ങളിലൊന്നാണ് തൃപ്പൂണിത്തറ. കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലത്തിൽ വീണ്ടും ശക്തമായ തിരിച്ചുവരവു നടത്തിയിരിക്കുകയാണ് കെ  ബാബു.

കെ. ബാബുവിലൂടെ യുഡിഎഫ് 65875 വോട്ടുകളാണ് പിടിച്ചത്.  എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എം സ്വരാജിന് 64883 വോട്ടുകളും ലഭിച്ചു. ശബരിമലയടക്കമുള്ള വിഷയങ്ങൾ വലിയ പ്രചാരണായുധമാക്കിയായിരുന്നു കെ ബാബുവിന്റെ പ്രചാരണം. ബാർ കോഴ കേസിൽ  ക്ലീൻ ചിറ്റുമായി എത്തിയ കെ ബാബു വലിയ മത്സരത്തിനൊടുവിലാണ് വിജയത്തിലേക്കെത്തിയത്.

നിയമസഭയിൽ സിപിഎമ്മിന്റെ ശക്തമായ സ്വരമായിരുന്നു അഡ്വ എം സ്വരാജ്. ചർച്ചകളിൽ സജീവമായ യുവമുഖം.  ബാർ കോഴക്കേസിൽ ആരോപണവിധേയനായ ശേഷമായിരുന്നു കെ ബാബുവിന് 2016ൽ അടിതെറ്റിയത്. പിഎസ്‌സി ചെയർമാനായിരുന്ന കെഎസ് രാധാകൃഷ്ണനാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി - 23756 വോട്ടുകളാണ് ഇദ്ദേഹം നേടിയത്. 

കെ ബാബുവിന് ബിജെപി വോട്ട് കിട്ടുമോ എന്ന ചർച്ച സംസ്ഥാന തലത്തിൽ തന്നെ ഉയർന്ന വന്നിരുന്നു. പരസ്യ പിന്തുണ തേടിയെന്ന പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരുന്നു. അരുൺ ബാബു പിസി, ശിവസേന - 232, സിബി അശോകൻ, എസ്യുസിഐ - 173, രാജേഷ് പൈറോഡ്, സ്വതന്ത്രൻ - 201, കെപി അയ്യപ്പൻ സ്വതന്ത്രൻ - 88, നോട്ട - 1099 മറ്റ് മത്സരാർത്ഥികളുടെ വോട്ടുനില.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021