കോഴിക്കോട്ട് യുഡിഎഫ് നിലംതൊടില്ലെന്ന് ടിപി രാമകൃഷ്ണൻ; രാഹുൽ ഗാന്ധിക്കും വിമർശനം

Published : Apr 05, 2021, 09:29 AM ISTUpdated : Apr 05, 2021, 10:16 AM IST
കോഴിക്കോട്ട് യുഡിഎഫ് നിലംതൊടില്ലെന്ന് ടിപി രാമകൃഷ്ണൻ; രാഹുൽ ഗാന്ധിക്കും വിമർശനം

Synopsis

കോഴിക്കോട് സൗത്തും കുറ്റ്യാടിയും എൽഡിഎഫ് തിരിച്ച് പിടിക്കും. പേരാമ്പ്രയിൽ എൽ ഡി എഫിന് മികച്ച ഭൂരിപക്ഷം ഉണ്ടാകുമെന്നും ടിപി രാമകൃഷ്ണൻ 

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ ഇടതുമുന്നണി അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ടി പി രാമകൃഷ്ണൻ. ഒരു വീടും പട്ടിണിയായില്ലെന്നതാണ് കേരളത്തിലെ ജനങ്ങളുടെ അനുഭവം. കോഴിക്കോട് ജില്ലയിൽ ഇത്തവണ യുഡിഎഫിന് ഒരു സീറ്റു പോലും ഉണ്ടാവില്ല. കോഴിക്കോട് സൗത്തും കുറ്റ്യാടിയും എൽഡിഎഫ് തിരിച്ച് പിടിക്കും. പേരാമ്പ്രയിൽ എൽ ഡി എഫിന് മികച്ച ഭൂരിപക്ഷം ഉണ്ടാകുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. 

ബിജെപിക്കും ആര്‍എസ്എസിനും സിപിഎമ്മിനും ഒരേ ആശയമാണെന്ന രാഹുൽഗാന്ധിയുടെ പ്രസംഗത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ടി പി രാമകൃഷ്ണൻ ഉന്നയിക്കുന്നത്. രാഹുൽ ഗാന്ധിയുടെ പ്രതികരണം പഴയ ചില ശീലങ്ങൾ വച്ച് ഉള്ളതാണ്. അത് ഇടതുപക്ഷത്തിന് ബാധകമായ കാര്യവും അല്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറിൽ പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് ടിപി രാമകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. 


 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021