ഉയർന്ന പോളിം​ഗ് ട്വന്റി ട്വന്റിക്ക് അനുകൂലമെന്ന് സാബു ജേക്കബ്; എറണാകുളം ജില്ലയിൽ പോളിം​ഗ് നിരക്ക് 60 കടന്നു

By Web TeamFirst Published Apr 6, 2021, 3:47 PM IST
Highlights

ഇത് വരെ വോട്ട് ചെയ്യാതിരുന്നവർ പോലും പോളിംഗ് ബൂത്തിലെത്തിയിട്ടുണ്ടെന്നും മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നും കിഴക്കമ്പലത്ത് വോട്ട് ചെയ്ത ശേഷം സാബു ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊച്ചി: ഉയർന്ന പോളിംഗ് നിരക്ക് ട്വൻറി ട്വൻ്റിക്ക് അനുകൂലമെന്ന് സാബു ജേക്കബ്. ഇത് വരെ വോട്ട് ചെയ്യാതിരുന്നവർ പോലും പോളിംഗ് ബൂത്തിലെത്തിയിട്ടുണ്ടെന്നും മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നും കിഴക്കമ്പലത്ത് വോട്ട് ചെയ്ത ശേഷം സാബു ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ എറണാകുളം ജില്ലയിലെ പോളിംഗ് നിരക്ക് 60.11% ആണ്. പുരുഷ വോട്ടർമാർ : 63.18% 
സ്ത്രീ വോട്ടർമാർ : 57.17%, ട്രാൻസ് ജെൻഡർ : 22.22% എന്നിങ്ങനെയാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയവരുടെ കണക്ക്. ഓരോ മണ്ഡലത്തിലെയും പോളിംഗ് ശതമാനം ഇങ്ങനെയാണ്. പെരുമ്പാവൂർ - 61.30, അങ്കമാലി- 62.35, ആലുവ - 61.43, കളമശേരി - 61.95, പറവൂർ - 61.37, വൈപ്പിൻ - 59.66, കൊച്ചി- 54.51, തൃപ്പൂണിത്തുറ - 60.70, എറണാകുളം- 53.68, തൃക്കാക്കര - 57.53, കുന്നത്തുനാട് - 65.26, പിറവം - 60.63, മുവാറ്റുപുഴ - 58.87, കോതമംഗലം - 61.84

സംസ്ഥാനത്താകെ  തെരഞ്ഞെടുപ്പ് പോളിം​ഗ് 54.3 % കടന്നു. രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ സംസ്ഥാനത്തെ മിക്ക ബൂത്തുകൾക്ക് മുന്നിലും വലിയ ക്യൂവാണ് ഉണ്ടായിരുന്നത്. കനത്ത വെയിലും ചൂടും ഒന്നും വകവയ്ക്കാതെ വോട്ടര്‍മാർ ബൂത്തിലേക്ക് എത്തി. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലും കനത്ത പോളിം​ഗാണ്. 

click me!