ജലീൽ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻ, ജലീലിനെ മുഖ്യമന്ത്രിക്ക് പേടി: വി.മുരളീധരൻ

By Web TeamFirst Published Apr 10, 2021, 1:08 PM IST
Highlights

ജലീലിന്റെ രാജി സംബന്ധിച്ച ബാലൻ്റെ പ്രസ്താവന പരിഹാസ്യമാണ്. ഗവർണറും ഹൈക്കോടതിയും പരിശോധിക്കുന്നതു പോലെയല്ല ലോകായുക്ത പരിശോധന. ഇത് പൊതുജനത്തിന് അറിയാത്തതുകൊണ്ടാണ് സിപിഎം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. 

തിരുവനന്തപുരം: ജലീലിൻ്റെ രാജി സംബന്ധിച്ച ബാലൻ്റെ പ്രസ്തവാന പരിഹാസ്യമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സിപിഎം. മുഖ്യമന്ത്രിക്കും ജലീലിനും ചില രഹസ്യബന്ധങ്ങളുണ്ടെന്നും അതിനാലാണ് സീനിയര്‍ നേതാക്കളെ പോലും സംരക്ഷിക്കാത്ത രീതിയിൽ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. 

വി.മുരളീധരൻ്റെ വാക്കുകൾ - 

ജലീലിന്റെ രാജി സംബന്ധിച്ച ബാലൻ്റെ പ്രസ്താവന പരിഹാസ്യമാണ്. ഗവർണറും ഹൈക്കോടതിയും പരിശോധിക്കുന്നതു പോലെയല്ല ലോകായുക്ത പരിശോധന. ഇത് പൊതുജനത്തിന് അറിയാത്തതുകൊണ്ടാണ് സിപിഎം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്കും ജലീലിനും ചില കാര്യങ്ങളിൽ ബന്ധമുണ്ട്. അതാണ് ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. കേന്ദ്ര ഏജൻസികളെ മാത്രമല്ല സംസ്ഥാന അഴിമതി വിരുദ്ധ ഏജൻസികളേയും സിപിഎം തള്ളുകയാണ്. സ്വജന പക്ഷപാതം അഴിമതിയാണെന്നാണ് സിപിഎം നിലപാടാണെങ്കിൽ അതിനെ ബാലൻ തള്ളുകയാണ് ചെയ്യുന്നത്. രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് കെ.ടി.ജലീൽ. സിപിഎന്റെ മുതിർന്ന നേതാക്കൾക്ക് കിട്ടാത്ത പ്രിവിലേജാണ് മുഖ്യമന്ത്രി ജലീലിന് നൽകുന്നത്. ജലീലിനെ മുഖ്യമന്ത്രിക്ക് പേടിയാണ്. ജലീൽ കൂടി ഉൾപ്പെട്ട മുഖ്യമന്ത്രിയുടെ ഇടപാട് പുറത്തു വരുമെന്ന് പേടിച്ചാണിത്. പണ്ട് കുഞ്ഞാലിക്കുട്ടിയുടെ രഹസ്യ സൂക്ഷിപ്പുകാരനായിരുന്നു ജലീൽ. 

click me!