'ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥികള്‍ ഉടന്‍'; ആവശ്യപ്പെട്ടാല്‍ കഴക്കൂട്ടത്ത് മത്സരിക്കുമെന്ന് വി മുരളീധരന്‍

Published : Feb 27, 2021, 10:46 AM ISTUpdated : Feb 27, 2021, 10:47 AM IST
'ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥികള്‍ ഉടന്‍'; ആവശ്യപ്പെട്ടാല്‍ കഴക്കൂട്ടത്ത് മത്സരിക്കുമെന്ന് വി മുരളീധരന്‍

Synopsis

ലവ് ജിഹാദ് സംബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞതിൽ മാറ്റമില്ലെന്നും മുരളീധരന്‍ പറഞ്ഞു.  

കൊച്ചി: ഒരാഴ്‍ചയ്ക്കുള്ളില്‍ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. 20 സീറ്റില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ്-സിപിഎം ധാരണയുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കഴക്കൂട്ടത്ത് മത്സരിക്കും. ലവ് ജിഹാദ് സംബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞതിൽ മാറ്റമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ലവ് ജിഹാദിനെതിരായ നിയമനിർമ്മാണം ഏറ്റവും അനിവാര്യം കേരളത്തിലാണെന്നാണ്  ബിജെപി സംസ്ഥാന പ്രസിഡന്‍റിന്‍റെ വാദം. അതുകൊണ്ടാണ് പ്രകടനപത്രികയിൽ ലവ് ജിഹാദ് പ്രധാന അജണ്ടയാക്കി ഉൾപ്പെടുത്തുന്നതെന്നും ക്രൈസ്തവ സഭകളും നിയമനിര്‍മ്മാണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021