രാഹുൽഗാന്ധിയുടെ റോഡ് ഷോയ്ക്ക് ഉപയോഗിച്ചത് കേരള കോൺഗ്രസ് ജോസ് വിഭാഗം ജില്ലാ പ്രസിഡന്റിന്റെ വാഹനം

Published : Mar 27, 2021, 06:40 PM ISTUpdated : Mar 27, 2021, 06:54 PM IST
രാഹുൽഗാന്ധിയുടെ റോഡ് ഷോയ്ക്ക് ഉപയോഗിച്ചത് കേരള കോൺഗ്രസ് ജോസ്  വിഭാഗം ജില്ലാ പ്രസിഡന്റിന്റെ വാഹനം

Synopsis

രാഹുൽഗാന്ധിയുടെ റോഡ് ഷോയ്ക്ക് ഉപയോഗിച്ചത് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം ജില്ലാ പ്രസിഡന്റിന്റെ വാഹനം. ജില്ലാ പ്രസിഡന്റ് എൻഎം രാജുവിന്റെ കിയാ കാർണിവൽ വാഹനത്തിലാരുന്നു രാഹുൽ ഗാന്ധി ഇന്നത്തെ മുഴുവൻ പര്യടനം.   

പത്തനംതിട്ട: രാഹുൽഗാന്ധിയുടെ റോഡ് ഷോയ്ക്ക് ഉപയോഗിച്ചത് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം ജില്ലാ പ്രസിഡന്റിന്റെ വാഹനം. ജില്ലാ പ്രസിഡന്റ് എൻഎം രാജുവിന്റെ കിയാ കാർണിവൽ വാഹനത്തിലാരുന്നു രാഹുൽ ഗാന്ധി ഇന്നത്തെ മുഴുവൻ പര്യടനം. 

എഐസിസി നേതൃത്വം ആവശ്യപ്പെട്ടാതുകൊണ്ടാണ്  വാഹനം നൽകിയതെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നുമാണ് എൻഎം രാജുവിന്റെ വിശദീകരണം. കേരള ത്തിലെ കിയ വാഹനങ്ങളുടെ ഡീലർ ആണ് എൻഎം രാജു. 

വാഹനം വിട്ടുനൽകിയതിൽ പ്രതിഫലം വാങ്ങിയിട്ടില്ല. 30 ന് നടക്കുന്ന പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോക്കും രാജുവിന്റെ വാഹനം ആണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021