അഭ്യൂഹങ്ങൾക്ക് വിരാമം; നേമത്തേക്കില്ല, രണ്ട് മണ്ഡലത്തിൽ മത്സരിക്കില്ല, പുതുപ്പള്ളിയിൽ തന്നെയെന്ന് ഉമ്മൻചാണ്ടി

Published : Mar 13, 2021, 07:37 PM ISTUpdated : Mar 13, 2021, 08:45 PM IST
അഭ്യൂഹങ്ങൾക്ക് വിരാമം; നേമത്തേക്കില്ല, രണ്ട് മണ്ഡലത്തിൽ മത്സരിക്കില്ല, പുതുപ്പള്ളിയിൽ തന്നെയെന്ന് ഉമ്മൻചാണ്ടി

Synopsis

മത്സരിക്കാൻ സന്നദ്ധത അറിയിച്ചെന്നത് വാർത്തകൾ മാത്രം. താൻ പുതുപ്പള്ളിയിൽ തന്നെയാവും മത്സരിക്കുകയെന്ന് ഉമ്മന്‍ചാണ്ടി.

തിരുവനന്തപുരം: നേമം സീറ്റ് സംബന്ധിച്ച് ഉമ്മൻചാണ്ടിയുടെ പേരുയർന്ന അഭ്യൂഹങ്ങൾക്ക് വിരാമം. താൻ നേമത്ത് മത്സരിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ഉമ്മൻചാണ്ടി. മത്സരിക്കാൻ സന്നദ്ധത അറിയിച്ചെന്നത് വാർത്തകൾ മാത്രം. താൻ പുതുപ്പള്ളിയിൽ തന്നെയാവും മത്സരിക്കുകയെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

പുതുപ്പള്ളിയിൽ പറഞ്ഞത് മാത്രമേ പറയാനുള്ളൂ. എല്ലാ അനിശ്ചിതത്വങ്ങളും നാളെ മാറും. എല്ലായിടത്തും കരുത്തരായ സ്ഥാനാർത്ഥികളാണ്. നേമത്തും കരുത്തൻ തന്നെ മത്സരിക്കുെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

ഇന്ന് അണികൾ വളഞ്ഞുവച്ച് പ്രതിഷേധിച്ചതോടെ, പുതുപ്പള്ളി വിടില്ലെന്ന് പ്രവർത്തകർക്ക്  ഉമ്മൻചാണ്ടി ഉറപ്പുനൽകിയിരുന്നു. എന്നാൽ, നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉമ്മൻചാണ്ടി മറുപടി പറഞ്ഞില്ല. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. പുതുപ്പള്ളി വിടില്ലെന്ന് മാത്രമായിരുന്നു ചിരിച്ചുകൊണ്ട് ഉമ്മൻചാണ്ടിയുടെ മറുപടി.  

നേമത്ത് പല പേരുകളും വരുന്നുണ്ടെന്നാണ് ഉമ്മൻചാണ്ടി പറഞ്ഞത്. എന്നാൽ നിലവിലെ പട്ടികയിൽ തന്‍റെ പേര് പുതുപ്പള്ളിയിലാണ്. നേമത്ത് ആര് മത്സരിക്കണമെന്ന കാര്യത്തിൽ ദേശീയ, സംസ്ഥാനനേതൃത്വങ്ങൾ ഇടപെടില്ല. തന്‍റെ പേര് ആരും നേമത്ത് നിർദേശിച്ചിട്ടില്ല. പുതുപ്പള്ളിയിൽ തന്‍റെ പേര് നിലവിലെ പട്ടികയിൽ അംഗീകരിച്ചുകഴിഞ്ഞെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021